ഈ ചിത്രത്തിൽ മഞ്ഞ വരയ്ക്കുള്ളിൽ ഉള്ള സ്ഥലമാണ് ബ്ലൈൻഡ് സ്പോട്ടുകൾ. ആ സ്ഥലത്ത് ഉള്ള ആളുകൾ, വസ്തുക്കൾ, വാഹനങ്ങൾ എന്നിവ ഡ്രൈവർക്ക് കണ്ണാടിയിലൂടെയോ നേരിട്ടോ കാണാൻ സാധിക്കില്ല. വാഹനത്തിൻ്റെ തരം, ഉപയോഗിക്കുന്ന കണ്ണാടികളുടെ വലുപ്പം, തരം എന്നിവ ആശ്രയിച്ച് ബ്ലൈൻഡ് സ്പോട്ടുകൾ വലുപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായി മനസ്സിലാക്കി വാഹനം ഓടിക്കുകയും റോഡ് മുറിച്ചുകടക്കുകയും ചെയ്തില്ലെങ്കിൽ അപകടം സംഭവിക്കാം
Kerala Press Club TV Blogger.com@nouveauwwwbloggercom
2024 ഡിസംബർ 9, തിങ്കളാഴ്‌ച
വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകളിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോഴും മറ്റു വാഹനങ്ങൾ മറികടക്കുമ്പോഴും നിരവധി അപകടങ്ങളാണ് നടക്കുന്നത്.
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യമായി മനസിലാക്കിയിരിക്കണം. ഇന്റേണൽ റിയർ വ്യൂ മിറർ നിങ്ങളുടെ കാറിൻ്റെ പിന്നിലെ റോഡിന്റെ മികച്ച കാഴ്ച നൽകുന്നു, കൂടാതെ ബാഹ്യ സൈഡ് മിററുകൾ പിൻവശവും വശത്തേക്ക് കുറച്ച് നിരീക്ഷണവും നൽകുന്നു, എന്നാൽ നിങ്ങളുടെ കണ്ണാടിയിൽ നിന്ന് മറഞ്ഞിരിക്കുന്ന ചില പ്രദേശങ്ങളുണ്ട്, ഇവയാണ് ബ്ലൈൻഡ് സ്പോട്ടുകൾ.
തലശ്ശേരിയിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജ്.കെയുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ലെനിൻ എഡ്വേർഡ്, സിവിൽ എക്സൈസ് ഓഫീസർമാരായ സരിൻരാജ്.കെ, സുബീഷ്.പി.പി എന്നിവരുമുണ്ടായിരുന്നു.
കായംകുളം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കുമാർ.സി യും പാർട്ടിയും ചേർന്ന് അനധികൃതമായി മദ്യ വിൽപ്പന നടത്തിയതിന് കാർത്തികപ്പള്ളി കണ്ടല്ലൂർ സ്വദേശി അനിൽകുമാർ എന്നയാളെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.8 ലിറ്റർ മദ്യം ഇയാളിൽ നിന്നും പിടിച്ചെടുത്തു. കേസെടുത്ത സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഭകുമാർ.പി, പ്രവീൺ.എം, ബിപിൻ.പി.ജി, ദീപു.ജി, അമൽ.കെ.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി കൃഷ്‌ണൻ എന്നിവരും ഉണ്ടായിരുന്നു.
കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ
കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 20.829 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഷാനിസ് ഫർവാൻ (23 വയസ്), മുഹമ്മദ് ഷാനിദ്.എസ് (23 വയസ്), സുനീഷ് കുമാർ.കെ.കെ (43 വയസ്) എന്നിവരാണ് അറസ്റ്റിലായത്.കണ്ണൂർ എക്സൈസ് എൻഫോഴ്സസ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി യും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു.കെ.സി, പ്രിവന്റീവ് ഓഫീസർ ഷാജിമോൻ.കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ശരത്.പി.ടി, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക.എ.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ അജിത്ത്.സി എന്നിവരും കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) റാഫി.കെ.വി, പ്രിവന്റീവ് ഓഫീസർ സി.എം.ജയിംസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജേഷ്.എം, സിവിൽ എക്സൈസ് ഓഫീസർ സുബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മുനീറ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.കൂട്ടുപുഴ ചെക്ക്പോസ്റ്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കർണ്ണാടകയിൽ നിന്നും കടത്തിക്കൊണ്ട് വന്ന 40 ലക്ഷം രൂപ പിടിച്ചെടുത്തു. തുടർന്ന് പണവും പണം കടത്തിക്കൊണ്ട് വന്ന കർണ്ണാടക പെരിയ പട്ടണ സ്വദേശി ബി.എസ്.രാമചന്ദ്ര എന്നയാളെയും ഡ്രൈവറെയും വാഹനവും സഹിതം തുടർ നടപടികൾക്കായി കോഴിക്കോട് ഇൻകം ടാക്സ് അധികൃതർക്ക് കൈമാറി.
എക്സൈസ് IB ഇൻസ്പെക്ടർ കെ.ഷാജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) അബ്ദുൾ നിസാർ.ഒ, പ്രിവന്റീവ് ഓഫീസർ ഷാജി.സി.പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുജിത്ത്, ശ്രീകുമാർ.വി.പി, കോഴിക്കോട്, കണ്ണൂർ ഓഫീസുകളിലെ ഇൻകം ടാക്‌സ് ഉഗ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
2024 ഡിസംബർ 8, ഞായറാഴ്‌ച
ഇവൾ ഞങ്ങളുടെ പീഡിയാട്രിക് icu വിലെ പുതിയ കുഞ്ഞുമോൾ, പേര് അറിയില്ലായിരുന്നു ഞാനൊരു പേരിട്ടു ANGEL അതെ ശരിക്കും മാലാഖ തന്നെ, കഴിഞ്ഞ
ആലപ്പുഴ 9ന് രാത്രി ആരോ റോഡിന്റെ സൈഡിൽ ഉപേക്ഷിച്ചുപോയതാ... രാത്രി ഒരു 1മണിയോട് അടുത്ത് എടുത്ത് ഇവിടെ കൊണ്ടുവന്നു. ജനിച്ചു ഒരു ദിവസം പ്രായമുള്ളപ്പോൾ അതും ഈ കൊടും തണുപ്പിൽ (7ഡിഗ്രി )ഈ പാവം കൊച്ചു തണുപ്പിൽ കൊതുക് കടി കൊണ്ട് കരയുമ്പോൾ ഏതോ ഒരു നല്ല മനുഷ്യൻ തക്ക സമയത്തു aiims പീഡിയാട്രിക് icu വിൽ എത്തിച്ചു, ആ പേരറിയാത്ത സുഹൃത്തിനു നന്ദി... ഇവിടെ ഇവൾ ഞങ്ങളുടെ കൂടെ സുഖമായിട്ട് ഇരിക്കുന്നു ഒന്നിനും ഞങ്ങൾ ഒരു കുറവും വരുത്തുന്നില്ല. ഇവിടെ അവൾ ഹാപ്പി ആണ്,
" എനിക്ക് തന്നെ ഈ തണുപ്പിൽ വീടിനുള്ളിൽ നിൽക്കാൻ പറ്റണില്ല അപ്പൊ ഇവൾ എങ്ങിനാണാവോ അത്രയും സമയം സഹിച്ചത്"
2024 ഡിസംബർ 7, ശനിയാഴ്‌ച
കുറ്റിക്കാട്ട് കുന്നത്ത് സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു
ചെറുവാടി: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പെട്ട കുറ്റിക്കാട്ട് കുന്നത്ത് സ്മാർട്ട് അംഗൻവാടി കെട്ടിടം നാടിന് സമർപ്പിച്ചു.ഇതോടെ പഞ്ചായത്താൽ ആകെയുള്ള 26 അംഗൻവാടികളിൽ 25 എണ്ണത്തിനും സ്വന്തം കെട്ടിടമായി. കോഴിക്കോട് ജില്ല പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം ഗ്രാമപഞ്ചായത്ത് അനുവദിച്ച 9.5 ലക്ഷം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം എന്നിവ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ഇലട്രിഫിക്കേഷൻ പ്രവൃത്തിക്കായി ഗ്രാമപഞ്ചായത്ത് രണ്ടര ലക്ഷം രൂപവും വാട്ടർ കണക്ഷൻ ലഭ്യമാക്കുന്നതിന് 75,000 രൂപയും വകയിരുത്തി പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ രിഹ്ല മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ഷംലൂലത്ത്,പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ,
യു.പി മമ്മദ്,MT റിയാസ്, KG സീനത്ത്, ഫാത്തിമനാസർ, കരീം പഴങ്കൽ, പഞ്ചായത്ത് സെക്രട്ടറിആബിദ T,CDPO പ്രസന്ന, ഐ സി ഡി എസ്
സൂപ്പർവൈസർ ലിസ, കെ.വി
അബ്ദുറഹിമാൻ, സുജ ടോം, അഷ്റഫ്
കൊളക്കാടൻ, എസ്.എ നാസർ, വാഹിദ്
കോളക്കാടൻ, ഉസ്‌മാൻ കൂടത്തിൽ,പിജി
മുഹമ്മദ്,യൂസുഫ് പാറപ്പുറത്തു, മോയിൻ
ബാപ്പു,വാസു കുട്ടനാട്ട്, തുടങ്ങിയവർ സംസാരിച്ചു.
അംഗൻവാടിയുടെചുറ്റുമതിൽ നിർമ്മാണത്തിനായിഗ്രാമപഞ്ചായത്ത് 9 ലക്ഷം രൂപയും
വകയിരുത്തിയിട്ടുണ്ട്. ഈ പ്രവൃത്തിയും ഉടൻആരംഭിക്കുമെന്ന് പ്രസിഡന്റ്റ് ദിവ്യ ഷിബു
അറിയിച്ചു. അസൗകര്യങ്ങളിൽ
പ്രവർത്തിച്ചിരുന്ന അംഗൻവാടിക്കായി
ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം
നിർമ്മിക്കാനായി ഗ്രാമ പഞ്ചായത്ത്
ഭരണസമിതി അധികാരമേറ്റടുത്ത ആദ്യ വർഷംതന്നെ വാർഡ് മെമ്പർ രിഹ്ല മജീദിന്റ
നേതൃത്വത്തിൽ 5 ലക്ഷം രൂപ ചിലവഴിച്ച് സ്ഥലവിലക്ക് വാങ്ങുകയായിരുന്നു.
ഉദ്ഘാടനത്തിന് മുന്നോടിയായി ഗാനമേളയു
വിവിധ കലാപരിപാടികളും നടന്നു.
ഏനാമാവിൽ പുതിയ സാഹസിക അനുഭവങ്ങൾ ഉടൻ വരുന്നു
തൃശ്ശൂർ നഗരത്തിൽ നിന്ന് വെറും 20 കിലോമീറ്റർ
മാത്രം അകലെ സ്ഥിതിചെയ്യുന്ന
സമാധാനപരമായ
പ്രകൃതിസൗന്ദര്യവുംഅതുല്യമായ ഭൂപ്രകൃതികളും നിറഞ്ഞ ഒരു
അനശ്വരപ്രദേശമാണ് ഏനാമാവ്. നഗരത്തിലെ
തിരക്കും മലിനതയും ഇല്ലാത്ത ഈ
ഗ്രാമപ്രദേശം ചെറുനദികൾ, തടാകം,
കുന്നുകൾ, പച്ചപ്പോടെ നിറഞ്ഞ വയലുകൾ
എന്നിവയുടെ സാന്നിധ്യം കൊണ്ട്
മനോഹരമാണ്. ഒരു കാലത്ത് വിദേശ
കടൽക്കാർക്ക് ആകർഷണകേന്ദ്രമായിരുന്ന
ഈ പ്രദേശം ഇന്നും പൈതൃക ചരിത്രത്തിന്റെ
ചിന്തകൾ നിറച്ചുകൊണ്ടിരിക്കുന്നു. ഈ
പ്രദേശത്ത് ബ്രിട്ടീഷുകാരുടെയും
പോർച്ചുഗീസുകാരുടെയും
പൈതൃകക്കുറിപ്പുകൾ ഇപ്പോഴും കാണാം.
തൃശൂർ ഡി. ടി. പി. സി. ഇപ്പോൾ ഏനാമാവിൽ
പുതിയ സാഹസിക അനുഭവങ്ങൾ
നിങ്ങൾക്കായി ആരംഭിക്കുന്നു. സോളാർ
സഫാരി ബോട്ടുകളിലൂടെ ശാന്തമായ
യാത്രകളിൽ ആസ്വദിക്കാം. കയാക്കിങ് വഴി
ആകർഷണകരമായ സാഹസികതയിൽ
പങ്കുചേരാം. പെഡൽ ബോട്ടുകളിൽ സഞ്ചരിച്ചു
പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സ്പീഡ്
ബോട്ടിൽ വേഗതയുടെയും
ആവേശത്തിന്റെയും അനുഭവം
സ്വന്തമാക്കാനും ഇനി സാധ്യമാണ്.
ഏനാമാവ് ഒരു പ്രകൃതിരമണിയ പ്രദേശം
മാത്രമല്ല, അത് ചരിത്രത്തിൻ്റെയും
പ്രാചീനതയുടെയും വിസ്‌മയമാണനിങ്ങളുടെ യാത്ര ഇനി ഏനാമാവിലേക്ക്! കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ DTPC ഓഫീസുമായി ബന്ധപ്പെടുക.
പതിമൂന്നാമത് സംസ്ഥാന വാഫി-വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15,16 തിയ്യതികളിൽ
എറണാകുളം ആതിഥ്യമരുളുകയാണ്. പാനൽ ഡിസ്കഷൻ, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി-വഫിയ്യ ബിരുദദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകളായാണ് പരിപാടി നടക്കുന്നത്. " ഇസ്ലാം: ലളിതം, സുന്ദരം " എന്നതാണ് പ്രമേയം.
കമ്മ്യൂണിക്കേറ്റീവ്, ക്രീയേറ്റീവ്, മാനേജ്മെന്റ്, സൈക്കോളജിക്കൽ സ്‌കില്ലുകൾ അടിസ്ഥാനമാക്കി അറുപത് വാഫി വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ മാറ്റുരക്കുന്ന സോണൽ കലോത്സവങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാ പ്രദർശനങ്ങളും അരങ്ങേറും.
മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...