Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ഉത്തർപ്രദേശിൽ മദ്യപിച്ചയുവാവ് ട്രെയിൻ ട്രാക്കിൽ കിടന്നുറങ്ങുകയും ചെയ്തു മറ്റൊരാള് യുവാവിനെ രക്ഷപ്പെടുത്തി



ഉത്തർപ്രദേശിലെ ബിജ്‌നോറിൽ തീവണ്ടി പാഞ്ഞുകയറിയ മദ്യപിച്ച് ട്രെയിൻ ട്രാക്കിൽ ഉറങ്ങിക്കിടന്ന ഒരാൾ രക്ഷപ്പെട്ടു, സംഭവസ്ഥലത്ത് നിന്നുള്ള.ട്രെയിൻ പൈലറ്റാണ് ഇയാളെക്കുറിച്ച് പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയ ശേഷം ഒരു ഉദ്യോഗസ്ഥൻ ആ മനുഷ്യനോട് ചോദിച്ചു, “നിങ്ങൾ എങ്ങനെ രക്ഷപ്പെട്ടു?”മദ്യലഹരിയിൽ രാത്രി റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്നു അമർ ബഹാദൂർ. മസൂറി എക്സ്പ്രസ് അതിനു മുകളിലൂടെ കടന്നുപോയി. ട്രെയിൻ ഡ്രൈവർ യുവാവ് മരിച്ചുവെന്ന് കരുതി വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ യുവാവിനെ ജീവനോടെ കണ്ടെത്തി. റെയിൽവേ ട്രാക്കിൽ കിടക്കുന്ന യുവാവിൻ്റെ വൈറലായ വീഡിയോയ്ക്ക് ഉപയോക്താക്കൾ പല തരത്തിലുള്ള കമൻ്റുകളാണ് നൽകുന്നത്. ചിലർ പറയുന്നത് യമരാജ് അവധിയിലാണെന്ന് തോന്നുന്നുവെന്നും മറ്റുചിലർ പറയുന്നത് ഭാഗ്യമുണ്ടെങ്കിൽ മരണം പോലും വന്ന് പോകാമെന്നും. മറ്റൊരു ഉപയോക്താവ്…മറ്റൊരു ഉപയോക്താവ് എഴുതി, അതിനർത്ഥം മദ്യം ഇവിടെയാണെന്നാണ്, ട്രെയിൻ മുഴുവൻ കടന്നുപോയത് എനിക്ക് മനസ്സിലായില്ല.


2024 ഓഗസ്റ്റ് 7, ബുധനാഴ്‌ച

സാർ ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്, ദാരിദ്ര്യത്തിൽ കഴിയുന്ന പെൺകുട്ടികൾ വെച്ച കുറിപ്പ്, വീടിന്റെ വാതിൽ മറച്ചിരിക്കുന്നത് തുണി കൊണ്ട്.

പത്തനംതിട്ട: വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിച്ച് കുട്ടികളുടെ കുറിപ്പ്. 'സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്', എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. ഏഴാം ക്ലാസിലും പ്ലസ്​ വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ്​ സ്കൂളിൽ പോകുന്നതിന്​ മുമ്പ്​ അപേക്ഷ എഴുതി മീറ്ററിന്​ സമീപം ഒട്ടിച്ചത്​. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബമായിരുന്നുവെന്നും അതിനാൽ മിക്കവാറും മാസങ്ങളിൽ വൈദ്യുതി വിച്ഛേദിക്കുന്ന വീടാണിതെന്നും കോഴഞ്ചേരി സെക്ഷനിലെ ലൈൻമാൻ ബിനീഷ് പറഞ്ഞു.കുറിപ്പിൽ കണ്ട നമ്പറിൽ ലൈൻമാൻ വിളിച്ചപ്പോൾ വീട്ടിലെ ഗൃഹനാഥനെ കിട്ടി. രാവിലെ സ്കൂളിൽ പോകുന്നതിന് മുൻപേ മക്കൾ എഴുതിയതാണെന്നും അവിടെ വെച്ചിരിക്കുന്ന പണം എടുത്തോളാനും ഗൃഹനാഥൻ പറഞ്ഞു. 461 രൂപയായിരുന്നു കുടിശ്ശികയെന്ന് ലൈൻമാൻ പറഞ്ഞു.

തികച്ചും ദരിദ്രമായ സാഹചര്യത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ്​ ഈ അച്ഛനും മക്കളും കഴിയുന്നത്​. വീട്ടിൽ​ കതകിന്​ പകരം തുണിയാണ്​ മറയായി​ ഉപയോഗിക്കുന്നത്​. തയ്യൽക്കട ജീവനക്കാരനാണ് ഗൃഹനാഥൻ. അച്ഛനും മക്കളുമാണ് ആ വീട്ടിലുള്ളത്. അവരുടെ അമ്മയെ മൂന്ന് വർഷം മുൻപ് കാണാതായതാണ്. തയ്യൽ കടയിൽ നിന്ന്​ ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇതിൽ നിന്നാണ് മക്കളുടെ പഠനവും മുന്നോട്ട്​ കൊണ്ടുപോകുന്നത്​. ആഹാരത്തിനു ​പോലും ബുദ്ധിമുട്ടിയാണ്​ ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്​.

കുട്ടികൾക്ക് പല മാസങ്ങളിലും സ്കൂളിൽ നിന്ന് തിരിച്ചെത്തുമ്പോൾ ഫ്യൂസ് ഈരിയതിനെ തുടർന്ന് ഇരുട്ടത്ത് കഴിയേണ്ടി വന്നിട്ടുണ്ട്. അതിനാലാണ് അ​പേക്ഷ എഴുതിയതെന്നാണ്​ കുട്ടികൾ പറഞ്ഞത്. ഏറെ വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാറുള്ളതെന്നും രണ്ടും മൂന്നും ദിവസും അച്ഛനും മക്കളും ഇരുട്ടത്ത് ഇരിക്കാറുണ്ടെന്നും ലൈൻമാൻ പറഞ്ഞു

കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ്


ഇന്ത്യൻ താരം ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവൂ, ദേ, ഈ ഏഴു വയസ്സുകാരൻ കുട്ടിച്ചാത്തൻ. നാഷണൽ ക്രഷായി മാറിയ അത്ഭുത ഗായകൻ. മലയാളിയാണോ ഈ മാമ്പൂ കുഞ്ഞെന്ന് നമ്മളെ അതിശയപ്പെടുത്തുന്ന നെടുങ്കണ്ടക്കാരൻ.ഓരോ ആഴ്ചയിലും ഈ ഇത്തിരിക്കുഞ്ഞൻ നമ്മെ അമ്പരപ്പിക്കും.
ചിലപ്പോൾ അതിസാന്ദ്രമായ അനുഭവ ലോകത്തേക്ക്ചിലപ്പോൾ അനിർവജനീയമായ കുളിർമയിലേക്ക്ചിലപ്പോൾ അശാന്തതയെ ശാന്തമാക്കുന്ന രാഗസ്പർശത്തിലേക്ക്
ചിലപ്പോൾ വികാരങ്ങളെ വിമലീകരിക്കുന്ന വിശ്വാനുഭവത്തിലേക്ക്കാറ്റായി തിമിർത്തും കടലായി തകർത്തും ഗസലായി പെയ്‌തും നിറഞ്ഞു നിറഞ്ഞൊഴുകിയൊരു സൂഫി സംഗീതമാകുമവൻ.
കിഷോർ കുമാറിന്റെയും മുഹമ്മദ് റാഫിയുടെയും ക്ലാസിക്കുകളെ കൈവെള്ളയിൽ എന്നവണ്ണമെടുത്ത് നെഞ്ചിലേക്കിട്ടുതരും.
ആനന്ദ് ജിയെയും ഉദിത് നാരായണനെയും നേഹാ കാക്കറയും ശ്രേയഘോഷാലിനെയു മൊക്കെപോലെ നമ്മളും അത്ഭുതംകൂറി ഇതാ ഒരു ജീനിയസിന്റെ അത്ഭുതപ്പിറവിയെന്ന് മൂക്കത്ത് വിരൽ വയ്ക്കും.സൂപ്പർസ്റ്റാർ സിംഗർ വേദിയിലെ ജഡ്ജസും സദസ്സും ഒന്നടങ്കം എണീറ്റ് നിന്ന് ചിരിച്ച്,കൈയ്യടിച്ച്,കരഞ്ഞ്, കണ്ണ് കലങ്ങി അവനെ ആശ്ലേഷിക്കും.
ഒരാഴ്ച അവനെ ഫ്ലോറിൽ കണ്ടില്ലെങ്കിൽ സോണി ചാനലിന്റ്റ് ഓഫീസിലെ ഫോണിനും അവരുടെ മെയിലിനും വിശ്രമം ഉണ്ടാകില്ല.
നിവർത്തിയില്ലാതെ അവർ പറയും, ഇത്തിരി കുഞ്ഞന് കഴിഞ്ഞ ആഴ്ച പനിയായിരുന്നു.
ചിലപ്പോൾ കിടക്കയിലിരുന്ന് അവൻ പരിശീലനം നടത്തുന്ന വീഡിയോ അവരിടും.ചിലപ്പോൾ കിടക്കയിലിരുന്ന് അവൻ പരിശീലനം നടത്തുന്ന വീഡിയോ അവരിടും.
എത്ര കഠിന പരിശ്രമത്തിലൂടയാണ് അറിയാത്ത ഭാഷകളിലെ പാട്ടുകളോരോന്നും പഠിച്ചെടുക്കുന്നതെന്ന് അവൻ്റെ പരിശീലന വീഡിയോയിൽ നിന്നും നമുക്ക് വ്യക്തമാകും.
ഈ കഠിന പരിശീലനം ജനിച്ച് എട്ടാം മാസം മുതൽ അവൻ തുടങ്ങിയതാണ്. പൊന്നേ പോലത്തെ നെറ്റിയിൽ മഞ്ഞൾ വരക്കുറി ചാർത്തിയൊരു കുഞ്ഞേടത്തി അവനുണ്ട്.
കുഞ്ഞനുണ്ണിയെ മടിയിലിരുത്തീട്ട് മാറോടു ചേർത്തിട്ട് മണി മണി പോലെ പാട്ടുപാടി പഠിപ്പിച്ചിരുന്ന തെലുങ്ക് സരിഗമപായിലെ ഫൈനലിസ്റ്റ് ആയ പാട്ടുകാരി ചേച്ചി,                 അനിർവിന്യ.
ഊതിക്കാച്ചിയ പൊന്നുപോലെ അനിർവിന്യ എന്ന കുഞ്ഞു ചേച്ചിയും അച്ഛനമ്മമാരായ സജിമോനും സന്ധ്യയും അവനൊപ്പം ചേർന്നുനിന്ന് ജീവിക്കുന്നതിന്റെ റിസൾട്ട് കൂടിയാണ് ഈ വിസ്‌മയ കുഞ്ഞിനെ നമ്മൾക്ക് വിരുന്നായി കിട്ടിയത്.എല്ലാ കുട്ടികളും ഒരുപക്ഷേ ഇതുപോലെ പ്രതിഭകൾ തന്നെയായിരിക്കാം.പ്രായമായില്ലെന്നോ മറ്റൊരാൾ കണ്ടെത്തട്ടെയെന്നോ കരുതി നമ്മൾ നീട്ടിവയ്ക്കുമ്പോൾ ചിലപ്പോഴാ പ്രതിഭാ സ്പന്ദനങ്ങൾ മാഞ്ഞു പോകുന്നതായിരിക്കും.
പ്രിയപ്പെട്ട കുസൃതിക്കുരുന്നേ നിന്റെ പേരോ ചെല്ലപ്പേരോ ഞാൻ എഴുതുന്നില്ല.അല്ലാതെ തന്നെ നിന്നെ എല്ലാവരും മനസിലാക്കുമെന്ന് ഞാൻ കരുതുന്നു.
നിങ്ങൾക്കിതുവരെ അവനെ അറിയില്ലെങ്കിൽഒന്ന് കണ്ടുനോക്കു,ഒരുപക്ഷെ ഇന്നുമുതൽ നിങ്ങൾക്കും അവൻ പ്രിയപ്പെട്ടവനാകും.
പി എസ് ഉണ്ണികൃഷ്ണൻ

2024 ഓഗസ്റ്റ് 4, ഞായറാഴ്‌ച

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഞാൻ കുറച്



വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഞാൻ കുറച് രൂപ തരാം എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് 500, 1000 രൂപയായിരിക്കും എന്നാണ്. തിങ്കാളാഴ്ച തന്നെ അയക്കണമെന്നും ആവശ്യപ്പെട്ടു ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു. എന്റെ അയൽവാസിയായ വാർദ്ധക്യ പെൻഷൻ മാത്രം വരുമാനമായുള്ള 85 വയസ്സ് ആയ മഞ്ഞപ്ര പുത്തൻകളം വീട്ടിൽ ഗംഗേട്ടനും ഭാര്യ തങ്കമണി ചേച്ചിയും മാസാമാസം കിട്ടുന്ന വാർദ്ധക്യ കാല പെൻഷനിൽ നിന്നും 50, 100 എന്നിങ്ങിനെ കരുതി വെച്ച 11545/- രൂപയാണ് എന്നെ ഏൽപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യരുതെന്ന് പറയുന്ന വലിയൊരു സമൂഹം നമ്മുക്കിടയിൽ ഉണ്ടാകുമ്പോൾ തന്നെയാണ് മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായി ഈ ദമ്പതികൾ നമ്മുക്ക് മാതൃകയാകുന്നത്.
2018 പ്രളയകാലത്തും ഗംഗേട്ടൻ ചെറുതല്ലാത്തൊരു തുക സംഭാവനയായി നൽകിയത് ഞാനിന്നും ഓർക്കുന്നു. ദുരിതം അനുഭവിക്കുന്ന ജനതയ്ക്കൊപ്പം ഞാനും ഉണ്ടെന്ന് പറയുവാൻ നമ്മു ക്ക് ഇവരെല്ലാതെ മറ്റാരെയാണ് മാതൃകയാക്കുവാനുള്ളത്.

2024 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

വ്യക്തി ജീവിതത്തിൽ ചെറുതും വലുതുമായ അനേകം ദുഃഖങ്ങൾ ഉണ്ടായിട്ടുണ്ട്,വേർപാടുകളും എന്നാൽ വേദന കണ്ടു ഒരു നിമിഷം പകച്ചുപോയ ദുരന്തമാണ്

വയനാട്ടിലുണ്ടായത്. വാർത്തകളിലൂടെ വയനാട്ടിലെ ദുരന്തം അറിഞ്ഞത് മുതൽ ഉടനെ നിലമ്പൂരിലെത്തി തുടർന്ന് മേപ്പാടിയിലുമെത്തി.
കഴിഞ്ഞ ദിവസം വരെ ജീവനും ജീവിതവും കളിയും ചിരിയുമായി നിറഞ്ഞുനിന്ന ഒരു ഗ്രാമം അതിൻെറ നാഡീ ഞരമ്പുകൾ എല്ലാം നഷ്ടപ്പെട്ട് ഒരു അസ്ഥികൂടമായി നിൽക്കുന്ന കാഴ്ച ആരിലും ദുഃഖമുണ്ടാക്കുന്നതാണ്. ഇന്നലെ വരെ മുണ്ടക്കെയുടെയും ചൂരൽമലയുടെയും സൗന്ദര്യമായിരുന്ന മനുഷ്യർ തങ്ങൾ നടന്ന മണ്ണിൽ മാംസവും അസ്ഥിയും ഏതെന്ന് അറിയാതെ ഒരു രാത്രി കൊണ്ട് മറഞ്ഞു പോയ കാഴ്ച്‌ച ഭീതിജനകമാണ്. നെയ്തെടുത്ത സ്വപ്‌നങ്ങൾ വെറും മൺകൂനകൾ ആയി ദുരന്തമുഖത്ത് അവശേഷിക്കുന്നുണ്ട്, ചില വീടുകൾ കാലത്തിന്റെ ശേഷിപ്പായി അവിടെയിവിടെ കാണാം.
ദുരിതാശ്വാസ ക്യാമ്പുകളിൽ,ആശുപത്രികളിൽ,മോർച്ചറികളി ൽ എല്ലായിടത്തും വേദനകൾ തളം കെട്ടി നിൽക്കുകയാണ്, എല്ലാം മറന്ന് നാം ഒരുമിച്ചു നിന്നാൽ മാത്രമേ മനസ്സിലെ വേദനകൾക്കപ്പുറം നിസ്സഹായരായ ആ മനുഷ്യരെയും ആ നാടിനെയും നമുക്ക് കൈപിടിച്ചുയർത്താനാവൂ…

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...