Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ഡിസംബർ 1, ഞായറാഴ്‌ച

ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ഒരു ചായക്കട. ഈ ചായക്കടയുടെ ഉടമസ്ഥന്റെ പേര് കുഞ്ഞ് മൊയ്ദീൻ എന്നാണ്. ഇനി ദ്വീപിന്റെ പേര് തുരുത്ത്.

ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ഒരു ചായക്കട. ഈ ചായക്കടയുടെ ഉടമസ്ഥന്റെ പേര് കുഞ്ഞ് മൊയ്ദീൻ എന്നാണ്. ഇനി ദ്വീപിന്റെ പേര് തുരുത്ത്.

പഴയരീതിയിലുള്ള ഒരു ചായക്കട എങ്ങനെയായിരുന്നു എന്ന് പുതു തലമുറയ്ക്കറിയില്ലെങ്കിൽ ഈ ചായക്കട ഒന്ന് പോയി കാണണം. എന്റെയൊക്കെ കുട്ടിക്കാലത്തു ഹോട്ടൽ എന്ന് ബോർഡ് ഉള്ള കടകൾ ചുരുക്കമാണ്, അതും ഉണ്ടാകുന്നതു ബസ്റ്റാൻഡിലോ, റെയിൽവേ സ്റ്റേഷന്റെ അടുത്തോ അല്ലെങ്കിൽ വലിയ സിറ്റികളിലോ മാത്രമാണ്.

പിന്നെ 90 കളുടെ അവസാനഭാഗത്താണ് ഹോട്ടൽ എന്ന ബോർഡ് വന്നു തുടങ്ങിയത്. പിന്നെ 2000 ന്റെൻ്റെ ഏതോ സമയത്ത് ഞാൻ ഇടപ്പള്ളയിൽ ഒരു ഹോട്ടലിന് ബോർഡ് വായിച്ചപ്പോൾ എഴുതിയിരുന്നത് "റെസ്റ്റോറന്റ്" എന്നായിരുന്നു. അന്ന് ഇത് എന്താ സംഭവമെന്നു ആദ്യം മനസ്സിലായില്ല, പിന്നെ ഈ ബോർഡ് ആലുവയിലും വന്നു, പിന്നെ വീടിന്റെ അടുത്തുള്ള ചെറിയ ഹോട്ടലുകളിലും വന്നു.പക്ഷെ ഇത്തരത്തിലുള്ള ഒരു മാറ്റങ്ങളും സംഭവിക്കാത്ത ഒരു ചായക്കട, അതാണ് കുഞ്ഞ് മൊയ്‌ദീൻ ഇക്കയുടെ ഈ tea shop. ഇരിക്കാൻ ഇവിടെ കസേരകൾ ഇല്ല, പകരം ബെഞ്ചാണ് ഉള്ളത്.. അവിടെ ഇരുന്നു കുഞ്ഞ് മൊയ്ദീൻ ഇക്കയുടെ ഒരു ചായയും, ചെറുകടി എന്തെങ്കിലും വാങ്ങി കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം, പുതിയ കുട്ടികളുടെ വാക്കിൽ "നൊസ്റ്റു" yes അത് വരും.... അത്രയ്ക്ക് ഓർമ്മകൾ ഉണ്ടിവിടെ... സത്യത്തിൽ ഇവിടെ ഇരിക്കുമ്പോൾ നമ്മുടെ പൂർവികർ തന്നേച്ചുപോയ ഒരുപാടൊർമ്മകൾ തരുന്നുണ്ട്.

NB:- ഇതിൽ ഞാൻ പറഞ്ഞ ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ പൂർവികർ നമുക്കെന്താണ് തന്നത്, ഓർമ്മകൾ,... ഓർമ്മകൾ മാത്രമാണ് തന്നത്... സത്യത്തിൽ പൂർവികർ തന്ന ഓർമ്മകൾക്ക് വിലമതിക്കാനാവില്ല, അത് ലോകത്തിലെ എത്ര വലിയ മെമ്മറി device കൊണ്ടുവന്നാലും അതിലൊന്നും ഒതുങ്ങുന്നില്ല..

കടപ്പാട് :fb

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...