മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും എല്ലാ വിധ ആശംസകളും നേരുന്നു .
Kerala Press Club TV Blogger.com@nouveauwwwbloggercom
2024 ഡിസംബർ 1, ഞായറാഴ്‌ച
മലയാള ദിനം, ഭരണഭാഷാ വാരാഘോഷം കവിതാലാപന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
തൃശ്ശൂർ ജില്ലയിലെ മലയാള ദിനം-ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിയ കവിതാലാപന മത്സര വിജയികൾക്കായുള്ള സമ്മാനദാനം വിതരണം ചെയ്തു. ജൂനിയർ വിഭാഗത്തിൽ ആര്യൻ പ്രദീപ് (വിവേകോദയം ബോയ്‌സ് ഹയർസെക്കൻഡറി സ്കൂൾ, തൃശ്ശൂർ) ഒന്നാം സ്ഥാനം. ശിവാനി ആർ. മേനോൻ (ക്രൈസ്റ്റ് വിദ്യാനികേതൻ, ഇരിഞ്ഞാലക്കുട) രണ്ടാം സ്ഥാനം. എ.എം ജഗൻ ശ്യാംലാൽ (ശ്രീഗോകുലം പബ്ലിക് സ്കൂൾ, ഗുരുവായൂർ) മൂന്നാം സ്ഥാനം സമ്മാനം ഏറ്റുവാങ്ങി.സീനിയർ വിഭാഗത്തിൽ അദ്രിജ സിബി (ദേവമാതാ സി എം ഐ പബ്ലിക് സ്കൂൾ, തൃശ്ശൂർ), കെ.ആർ അർത്ഥന (എസ് എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ, ചെന്ത്രാപ്പിന്നി), ജിത്ത് എസ്. കൃഷ്‌ണ (ക്രൈസ്റ്റ് വിദ്യാനികേതൻ, ഇരിഞ്ഞാലക്കുട) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. കെ.ബി കാർത്തിക് (സെന്റ് ആന്റണീസ് എച്ച് എസ് എസ്, പഴുവിത രണ്ടാം സ്ഥാനത്തിൻ്റെയും, കെ.ബി ആദിത്യ (ഫീനിക്സ് പബ്ലിക് സ്‌കൂൾ, കൊടുങ്ങല്ലൂർ) മൂന്നാം സ്ഥാനത്തിന്റെയും സമ്മാനം ഏറ്റുവാങ്ങി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, അസി. ഇൻഫർമേഷൻ ഓഫീസർ സി.ഡി. റെൻസി എന്നിവർ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com