കഴിഞ്ഞ ദിവസം വരെ ജീവനും ജീവിതവും കളിയും ചിരിയുമായി നിറഞ്ഞുനിന്ന ഒരു ഗ്രാമം അതിൻെറ നാഡീ ഞരമ്പുകൾ എല്ലാം നഷ്ടപ്പെട്ട് ഒരു അസ്ഥികൂടമായി നിൽക്കുന്ന കാഴ്ച ആരിലും ദുഃഖമുണ്ടാക്കുന്നതാണ്. ഇന്നലെ വരെ മുണ്ടക്കെയുടെയും ചൂരൽമലയുടെയും സൗന്ദര്യമായിരുന്ന മനുഷ്യർ തങ്ങൾ നടന്ന മണ്ണിൽ മാംസവും അസ്ഥിയും ഏതെന്ന് അറിയാതെ ഒരു രാത്രി കൊണ്ട് മറഞ്ഞു പോയ കാഴ്ച്‌ച ഭീതിജനകമാണ്. നെയ്തെടുത്ത സ്വപ്‌നങ്ങൾ വെറും മൺകൂനകൾ ആയി ദുരന്തമുഖത്ത് അവശേഷിക്കുന്നുണ്ട്, ചില വീടുകൾ കാലത്തിന്റെ ശേഷിപ്പായി അവിടെയിവിടെ കാണാം.
ദുരിതാശ്വാസ ക്യാമ്പുകളിൽ,ആശുപത്രികളിൽ,മോർച്ചറികളി ൽ എല്ലായിടത്തും വേദനകൾ തളം കെട്ടി നിൽക്കുകയാണ്, എല്ലാം മറന്ന് നാം ഒരുമിച്ചു നിന്നാൽ മാത്രമേ മനസ്സിലെ വേദനകൾക്കപ്പുറം നിസ്സഹായരായ ആ മനുഷ്യരെയും ആ നാടിനെയും നമുക്ക് കൈപിടിച്ചുയർത്താനാവൂ…
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com