Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂൺ 12, ബുധനാഴ്‌ച

കോഴഞ്ചേരി തെക്കേ മലയിൽ സിസിടിവി സർവ്വലൈൻ സിസ്റ്റം സ്ഥാപിച്ചു.

കോഴഞ്ചേരി.ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന ജംഗ്ഷനായ തെക്കേമലയിൽ തെക്കേമല,വൈ എം സി എ യുടെയും, പത്തനംതിട്ട പഴൂർ മോട്ടോഴ്‌സിന്റെയും സഹായത്തോടെ സ്ഥാപിച്ച സിസിടിവി ക്യാമറ സർവലൈൻസ് സിസ്റ്റത്തിന്റെ.പ്രവർത്തന ഉദ്ഘാടനം ഇന്ന് 12/ 6 /2024 വൈകിട്ട് 4:30 ന് തെക്കേമല ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ് നടത്തി. YMCA പ്രസിഡൻറ് ബാബു കൈതവനയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, വൈസ് പ്രസിഡൻറ് ജോമോൻ പുതുപ്പറമ്പിൽ,തോമസ് മാത്യു പുന്നൂരേത്ത്,ശാന്തൻ കൊച്ചുതുണ്ടിയിൽ, സബ് ഇൻസ്പെക്ടർ സുനിൽ ഗോപി, സിസിടിവി ക്യാമറ സിസ്റ്റം സ്പോൺസർ ചെയ്ത ശ്രീ ലാലു മാത്യു (സെക്രട്ടറി പത്തനംതിട്ട ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ), വൈഎംസിഎയുടെ മറ്റു പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മൂന്നു ക്യാമറകൾ ഉൾപ്പെടുന്ന നിലവിൽ സ്ഥാപിച്ച സിസിടിവി ക്യാമറ സർവലൈൻ സിസ്റ്റം, കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് വികസിപ്പിക്കുന്നതിനും ആയതിന്റെ ഒരു മോണിറ്ററിംഗ് സിസ്റ്റം പോലീസ് സ്റ്റേഷനിൽ സ്ഥാപിക്കുന്നതിനും വേണ്ട സഹായങ്ങൾ.സ്ഥാപിക്കുന്നതിനും വേണ്ട സഹായങ്ങൾ തെക്കേമല വൈഎംസിഎയുടെ നേതൃത്വത്തിൽ നടത്താമെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചിട്ടുണ്ട്. തെക്കേമല ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഈ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് വാഹനാപകടങ്ങളുടെയും മറ്റു കുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിന് സഹായകമാകും. അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി കേന്ദ്രീകരിക്കുന്ന തെക്കേമല ജംഗ്ഷനിൽ നിരീക്ഷണങ്ങൾക്കും മറ്റും ഈ ഈ സംവിധാനം കൂടുതൽ പ്രയോജനകരമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...