Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂൺ 21, വെള്ളിയാഴ്‌ച

പത്തനംതിട്ട അടൂരിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം


പത്തനംതിട്ട അടൂരിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ.പത്തനംതിട്ട നെല്ലിമുകൾ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബസിൽ വച്ചാണ് 17കാരിയോട് രാധാകൃഷ്ണ പിള്ള മോശമായി പെരുമാറിയത്. തുടർന്ന് ജംഗ്ഷനിൽ ബസിറങ്ങിയ കുട്ടി മാതാവിനെ വിവരമറിയിച്ചു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ മാതാവ് തൊട്ടടുത്ത കടയിൽ നിന്നിരുന്ന രാധാകൃഷ്‌ണനെ ചോദ്യം ചെയ്തു. എന്നാൽ ഇവർക്ക് നേരെയും മോശമായി പെരുമാറുകയായിരുന്നു ഇയാൾ. ഇത് തടയുന്നതിനിടെ യുവതി ഇയാളുടെ മുഖത്ത്അ.ടിക്കുകയായിരുന്നു.
അടിയിൽ രാധാകൃഷ്‌ണന്റെ മൂക്കിന്റെ പാലം പൊട്ടി.സ്ഥലത്തെത്തിയ ഏനാത്ത് പൊലീസ് വയോധികനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...