Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂൺ 11, ചൊവ്വാഴ്ച

ലോക പരിസ്ഥിതി വാരാചരണ സമാപനം ജി എച്ച് എസ് എസ്


നെയ്യാറ്റിൻകര ജില്ലയിൽ.അഞ്ചൽ.വെസ്റ്റ് 'നമ്മുടെ ഭൂമി നമ്മുടെ ഭാവി' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പരിസ്ഥിതി വാരാചരണം .കൃഷി ഓഫീസർ ശ്രീമതി ജൂലി ഉദ്ഘാടനം ചെയ്‌തു.' ഭൂമി പുനരുദ്ധാരണം, വരൾച്ചാപ്രതിരോധം, മരുഭൂവൽകരണം' എന്ന വിഷയത്തിൽ NSS വോളന്റിയേഴ്സിന് കൃഷി ഓഫീസർ ക്ലാസ്സെടുത്തു. ദത്ത് ഗ്രാമമായ പടിഞ്ഞാറ്റിൻകരയിൽ ഉഷ്ണമേഖലാ ഫലവൃക്ഷതൈകൾ വാർഡ് മെമ്പർ ശ്രീ. എ നൗഷാദിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. പരിസ്ഥിതിദിന റാലി പ്രിൻസിപ്പൽ ചാർജ് ഡോ. എം.ഷബീർ ഉദ്ഘാടനം ചെയ്തു. ജനറൽ ലീഡർ കാർത്തിക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. അഞ്ചൽ വട്ടമൺ ഭാഗത്തെ തോടിനിരുവശവും പ്രോഗ്രാം ഓഫീസർ കെ. ജോയ്ക്കുട്ടിയുടെ നേതൃത്വത്തിൽ ഫല വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു. മുൻ പ്രിൻസിപ്പൽ ഡോ. സി. മണി സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷതൈകൾ വച്ചുപിടിപ്പിച്ച് പരിസ്ഥിതി വാരാചരണത്തിന് സമാപനം കുറിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...