Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂൺ 27, വ്യാഴാഴ്‌ച

പാലക്കാട് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോളും പാർട്ടിയും, RPF/PGT അസിസ്റ്റന്റ് ഇൻസ്പെക്ടർ സുനിൽകുമാറും പാർട്ടിയും സംയുക്തമായി

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി.
ചെന്നൈ -മംഗളൂരു എക്‌സ്പ്രസ് ട്രെയിന്റെ മുൻവശത്തുള്ള A/c B2 കംപാർട്ട്മെന്റിന്റെ ശുചിമുറിയ്ക്ക് സമീപമാണ് ആളില്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഒരു ഷോൾഡർ ബാഗിലും ഒരു ട്രാവലർ ബാഗിലുമായി, 15 പൊതികളിലായി സൂക്ഷിച്ചിരുന്ന, 16.85 കിലോഗ്രാം കഞ്ചാവ് എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു.
പാർട്ടിയിൽ RPF/PGT അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ സുനിൽ കുമാർ, കോൺസ്റ്റബിൾ എൻ.ശ്രീജിത്ത്, വനിതാ കോൺസ്റ്റബിൾ എ.അമൃത, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.അജിത്കുമാർ, എക്സൈസ് പ്രിവൻ്റീവ് ആഫീസർമാരായ യാസർ അറഫാത്ത്,ശരവണൻ എക്സൈസ് ഡ്രൈവർ വിനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...