Kerala Press Club TV Blogger.com@nouveauwwwbloggercom

2024 നവംബർ 7, വ്യാഴാഴ്‌ച

ഇത് സിദ്ധി വിനായക്. വയസ് നാലര. സ്‌കൂളിൽ ചേർക്കാറായിട്ടില്ല

കരുനാഗപ്പള്ളി .താമസിക്കുന്ന.ഇത് സിദ്ധി വിനായക്. വയസ് നാലര. സ്‌കൂളിൽ ചേർക്കാറായിട്ടില്ല.അക്ഷരമുറ്റത്തേക്കെത്തും മുമ്പേ ഈ കുരുന്ന് സ്വന്തമാക്കിയ റെക്കോർഡുകളെപ്പറ്റി കേട്ടോളൂ. കലാംസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്.

എല്ലാ റെക്കോർഡുകളും വാരിച്ചൂടി.ആദിനാട് വടക്ക് ചക്കാലത്തറയിൽ വീട്ടിൽ വിജയശ്രീലാളിതനായി ഇങ്ങനെ നിൽക്കുവാ ഈ കൊച്ചു മിടുക്കൻ.

എന്തൊക്കെയാ സിദ്ധിയുടെ കഴിവുകളെന്നറിയേണ്ടേ? മലയാളം ഇംഗ്ലീഷ് മാസങ്ങളും ആഴ്ചകളുമൊക്കെ ഒറ്റ ശ്വാസത്തിൽ പറയുന്ന സിദ്ധി മോനെ ഏതേലും ചരിത്ര വ്യക്തികളുടെ ചിത്രം കാണിച്ചാൽ ഞൊടിയിടയിൽ തിരിച്ചറിഞ്ഞിരിക്കും. മലയാളം ജന്മ നക്ഷത്രങ്ങളൊക്കെ ക്രമം തെറ്റാതെ ഉരുവിടാൻ ഈ കൂഞ്ഞിന് ഒരു പാടു മില്ല. പക്ഷി മൃഗാദികളെ സംബന്ധിക്കുന്ന പൊതു വിജ്ഞാനമൊക്കെ ‘പച്ചവെള്ള’ മാണ്. നിറം കണ്ടാൽ അതിൻ്റെ പേരുപറയാൻ ആലോചനയേ വേണ്ട.ഇന്ത്യയിലെ സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, മലയാള ഗ്രഹങ്ങൾ, വാഹനങ്ങളുടെ പേരുകൾ, മൃഗങ്ങളുടേയും ചെറുപ്രാണികളുടേയും ചിത്രം കണ്ട് തിരിച്ചറിയൽ, ഇങ്ങനെ അനവധി നിരവധിയായ വിഷയങ്ങളിൽ ‘ഫുൾ എ പ്ലസ്’ ആണ് ഈ മിടുക്കന്. മനുഷ്യ ശരീരത്തിലെ ഏതേലും അവയവത്തിൻറെ പടം സിദ്ധിയെ ഒന്ന് കാണിച്ചു കൊടുത്തേ… ഉടൻ വിശദീകരിക്കാൻ സിദ്ധി റെഡി. സജിത്ത്- ഹനാൻ ദമ്പതികളുടെ ഏകമകൻ ഈ നേട്ടമൊക്കെ കൈവരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...