Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ഡിസംബർ 3, ചൊവ്വാഴ്ച

മയക്കുമരുന്ന് സ്‌റ്റാമ്പ്കൈവശം വച്ച് കടത്തിക്കൊണ്ട് വന്ന കേസിൽ12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ഇടുക്കിയിൽ മയക്കുമരുന്ന് സ്റ്റാമ്പുമായി എക്സൈസ് പിടികൂടിയ പ്രതിക്ക് 12 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 400 മില്ലിഗ്രാം LSD സ്റ്റാമ്പ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അഫ്‌നാസ്(26 വയസ്)നെയാണ് കോടതി ശിക്ഷിച്ചത്.

 എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുദീപ് കുമാറും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. തുടർന്ന് മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സിറിൽ.കെ.മാത്യൂസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബഹു: തൊടുപുഴ NDPS സ്പെഷ്യൽ കോടതി ജഡ്‌ജ് ഹരികുമാർ. കെ.എൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ് ഹാജരായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...