Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ഡിസംബർ 2, തിങ്കളാഴ്‌ച

തലപ്പിള്ളി NSS താലൂക്ക് യൂണിയനിലെ ഹ്യൂമൻറിസോഴ്സ് ഡിപ്പാർട്ട്മെന്റ്റ് ആഭിമുഖ്യത്തിൽ

തലപ്പിള്ളി NSS താലൂക്ക് യൂണിയനിലെ ഹ്യൂമൻ

റിസോഴ്സ് ഡിപ്പാർട്ട്മെന്റ്റ് ആഭിമുഖ്യത്തിൽ

SSLC മുതൽ ഡിഗ്രി വരെയുള്ള

വിദ്യാർത്ഥികൾക്കായി "വിജയാമൃതം - 2024"

സെമിനാർ സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ

ഭരണസമിതി അംഗം ശ്രീ. രാജുമാരാത്ത്

അദ്ധ്യക്ഷത വഹിച്ചു. ബഹു. താലൂക്ക്

യൂണിയൻ പ്രസിഡന്റും, NSS ഡയറക്ടർ

ബോർഡ് മെമ്പറുമായ അഡ്വ.പി.ഹൃഷികേശ്

സെമിനാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ

സെക്രട്ടറി ശ്രീ. എസ്. ശ്രീകുമാർ സ്വാഗതം ആശം

സിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ

ഭരണസമിതി അംഗവും, HR ഫാക്കൽറ്റി,

ട്രയിനറുമായ ശ്രീ. നവീൻഗണേഷ്.ടി.എൻ

ഉന്നത വിദ്യാഭ്യാസ ത്തിലെ ആഗോള

പ്രവണതകൾ, കുടുംബത്തിൽ കുട്ടികളുടെ

പങ്ക്, കുട്ടി കളും സമൂഹവും എന്നീ

വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് നയിച്ചു. താലൂക്ക്

യൂണിയൻ ഭരണസമിതി അംഗങ്ങൾ, NSS

പ്രതിനിധിസഭാംഗങ്ങൾ, വനിതാ യൂണിയൻ

ഭാരവാഹികൾ, NSS ഇൻസ്പെക്ടർ

എൻ.രാധാകൃഷ്‌ണൻ എന്നി വർ നേതൃത്വം

നൽകി. വിവിധ കരയോഗങ്ങളിൽ നിന്നായി 225

ൽ പരം വിദ്യാർത്ഥികൾ സെമിനാറിൽ

പങ്കെടുത്തു.

ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുഎഇ ദേശീയ ദിനാഘോഷം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.

കേരളത്തിന് ലക്ഷക്കണക്കിന് മലയാളികൾക്ക് ആതിഥേയത്വം നൽകിസാമ്പത്തിക ഭദ്രത ഉണ്ടാക്കുന്നതിന് സഹായിച്ച യുഎഇ ലോകത്തെ മികച്ച രാജ്യമാണ്. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ ഒന്നും തടസമില്ലാതെ നമ്മെ ചേർത്ത് നിർത്തിയ ഈ നാട് സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും ഉദാത്ത മാതൃകയാണ്.

യുഎഇയുടെ ദേശീയ ദിനാഘോഷം നമ്മുടെ കൂടി ആഘോഷമാണ് അതിനാൽ തന്നെ ഈ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാനായത് പൊതു ജീവിതത്തിലെ ഭാഗ്യമായി ഞാൻ കരുതുന്നു. യുഎഇക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പേരിൽ എല്ലാ ആശംസകളും നേരുന്നു.

ഐക്യത്തോടെയുള്ള പ്രവർത്തനത്തിന് മാനസിക പൊരുത്തം അനിവാര്യമാണ്. ബന്ധങ്ങൾ മെച്ചപ്പെടുത്തി എല്ലാവരെയും നമ്മോടൊപ്പം ചേർത്തു നിർത്തി വലിയൊരു കൂട്ടായ്മയായി ഇൻകാസിനെ മാറ്റുന്നതിന് ഓരോ പ്രവർത്തകരും പരിശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന അഡ്വൈസറി ബോർഡിന്റെ പ്രഥമ യോഗം

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവറുകളുടെ അധ്യക്ഷതയിൽ ചേർന്നു. ഇതോട് അനുബന്ധിച്ചു നടന്ന പൊതുയോഗവും ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ടി ചടങ്ങിൽ ബഹു. രാജ്യസഭ അംഗവും സംസ്ഥാന അഡ്വൈസറി ബോർഡ് അംഗവുമായ ഡോ. വി ശിവദാസൻ എംപി അവർകൾ അധ്യക്ഷതയും ബഹു.ജയിൽ വകുപ്പ് മേധാവി ശ്രീ ബൽറാം കുമാർ ഉപാധ്യായ ഐപിഎസ് സ്വാഗതവും പറഞ്ഞു. ടി ചടങ്ങിൽ ശ്രീമതി കെ ശാന്തകുമാരി MLA ആശംസ അർപ്പിച്ച് സംസാരിച്ചു, ജയിൽ ആസ്ഥാനകാര്യാലയം ഡി ഐ ജി ശ്രീ വിനോദ് കുമാർ എം കെ കൃതജ്ഞത രേഖപ്പെടുത്തി. ജില്ലാ തലത്തിലെ വിസിറ്റിംഗ് ബോർഡ് അംഗങ്ങളായിട്ടുള്ള ജുഡീഷ്യൽ അധികൃതരും, ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ടി ചടങ്ങിൽ പങ്കെടുത്തു.

2024 ഡിസംബർ 1, ഞായറാഴ്‌ച

മലയാള ദിനം, ഭരണഭാഷാ വാരാഘോഷം കവിതാലാപന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

തൃശ്ശൂർ ജില്ലയിലെ മലയാള ദിനം-ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി  സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിയ കവിതാലാപന മത്സര വിജയികൾക്കായുള്ള സമ്മാനദാനം വിതരണം ചെയ്തു. ജൂനിയർ വിഭാഗത്തിൽ ആര്യൻ പ്രദീപ് (വിവേകോദയം ബോയ്‌സ് ഹയർസെക്കൻഡറി സ്കൂ‌ൾ, തൃശ്ശൂർ) ഒന്നാം സ്ഥാനം. ശിവാനി ആർ. മേനോൻ (ക്രൈസ്റ്റ് വിദ്യാനികേതൻ, ഇരിഞ്ഞാലക്കുട) രണ്ടാം സ്ഥാനം. എ.എം ജഗൻ ശ്യാംലാൽ (ശ്രീഗോകുലം പബ്ലിക് സ്കൂ‌ൾ, ഗുരുവായൂർ) മൂന്നാം സ്ഥാനം സമ്മാനം ഏറ്റുവാങ്ങി.സീനിയർ വിഭാഗത്തിൽ അദ്രിജ സിബി (ദേവമാതാ സി എം ഐ പബ്ലിക് സ്കൂ‌ൾ, തൃശ്ശൂർ), കെ.ആർ അർത്ഥന (എസ് എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂ‌ൾ, ചെന്ത്രാപ്പിന്നി), ജിത്ത് എസ്. കൃഷ്‌ണ (ക്രൈസ്റ്റ് വിദ്യാനികേതൻ, ഇരിഞ്ഞാലക്കുട) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. കെ.ബി കാർത്തിക് (സെന്റ് ആന്റണീസ് എച്ച് എസ് എസ്, പഴുവിത രണ്ടാം സ്ഥാനത്തിൻ്റെയും, കെ.ബി ആദിത്യ (ഫീനിക്സ് പബ്ലിക് സ്‌കൂൾ, കൊടുങ്ങല്ലൂർ) മൂന്നാം സ്ഥാനത്തിന്റെയും സമ്മാനം ഏറ്റുവാങ്ങി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, അസി. ഇൻഫർമേഷൻ ഓഫീസർ സി.ഡി. റെൻസി എന്നിവർ പങ്കെടുത്തു.

മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും എല്ലാ വിധ ആശംസകളും നേരുന്നു .

ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ഒരു ചായക്കട. ഈ ചായക്കടയുടെ ഉടമസ്ഥന്റെ പേര് കുഞ്ഞ് മൊയ്ദീൻ എന്നാണ്. ഇനി ദ്വീപിന്റെ പേര് തുരുത്ത്.

ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ഒരു ചായക്കട. ഈ ചായക്കടയുടെ ഉടമസ്ഥന്റെ പേര് കുഞ്ഞ് മൊയ്ദീൻ എന്നാണ്. ഇനി ദ്വീപിന്റെ പേര് തുരുത്ത്.

പഴയരീതിയിലുള്ള ഒരു ചായക്കട എങ്ങനെയായിരുന്നു എന്ന് പുതു തലമുറയ്ക്കറിയില്ലെങ്കിൽ ഈ ചായക്കട ഒന്ന് പോയി കാണണം. എന്റെയൊക്കെ കുട്ടിക്കാലത്തു ഹോട്ടൽ എന്ന് ബോർഡ് ഉള്ള കടകൾ ചുരുക്കമാണ്, അതും ഉണ്ടാകുന്നതു ബസ്റ്റാൻഡിലോ, റെയിൽവേ സ്റ്റേഷന്റെ അടുത്തോ അല്ലെങ്കിൽ വലിയ സിറ്റികളിലോ മാത്രമാണ്.

പിന്നെ 90 കളുടെ അവസാനഭാഗത്താണ് ഹോട്ടൽ എന്ന ബോർഡ് വന്നു തുടങ്ങിയത്. പിന്നെ 2000 ന്റെൻ്റെ ഏതോ സമയത്ത് ഞാൻ ഇടപ്പള്ളയിൽ ഒരു ഹോട്ടലിന് ബോർഡ് വായിച്ചപ്പോൾ എഴുതിയിരുന്നത് "റെസ്റ്റോറന്റ്" എന്നായിരുന്നു. അന്ന് ഇത് എന്താ സംഭവമെന്നു ആദ്യം മനസ്സിലായില്ല, പിന്നെ ഈ ബോർഡ് ആലുവയിലും വന്നു, പിന്നെ വീടിന്റെ അടുത്തുള്ള ചെറിയ ഹോട്ടലുകളിലും വന്നു.പക്ഷെ ഇത്തരത്തിലുള്ള ഒരു മാറ്റങ്ങളും സംഭവിക്കാത്ത ഒരു ചായക്കട, അതാണ് കുഞ്ഞ് മൊയ്‌ദീൻ ഇക്കയുടെ ഈ tea shop. ഇരിക്കാൻ ഇവിടെ കസേരകൾ ഇല്ല, പകരം ബെഞ്ചാണ് ഉള്ളത്.. അവിടെ ഇരുന്നു കുഞ്ഞ് മൊയ്ദീൻ ഇക്കയുടെ ഒരു ചായയും, ചെറുകടി എന്തെങ്കിലും വാങ്ങി കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം, പുതിയ കുട്ടികളുടെ വാക്കിൽ "നൊസ്റ്റു" yes അത് വരും.... അത്രയ്ക്ക് ഓർമ്മകൾ ഉണ്ടിവിടെ... സത്യത്തിൽ ഇവിടെ ഇരിക്കുമ്പോൾ നമ്മുടെ പൂർവികർ തന്നേച്ചുപോയ ഒരുപാടൊർമ്മകൾ തരുന്നുണ്ട്.

NB:- ഇതിൽ ഞാൻ പറഞ്ഞ ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ പൂർവികർ നമുക്കെന്താണ് തന്നത്, ഓർമ്മകൾ,... ഓർമ്മകൾ മാത്രമാണ് തന്നത്... സത്യത്തിൽ പൂർവികർ തന്ന ഓർമ്മകൾക്ക് വിലമതിക്കാനാവില്ല, അത് ലോകത്തിലെ എത്ര വലിയ മെമ്മറി device കൊണ്ടുവന്നാലും അതിലൊന്നും ഒതുങ്ങുന്നില്ല..

കടപ്പാട് :fb

2024 നവംബർ 30, ശനിയാഴ്‌ച

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ തീരദേശ പട്ടണമാണ് കോവളം.


കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ തീരദേശ പട്ടണമാണ് കോവളം.

കോവളത്തിലും ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. കോവളത്തിന് ചുറ്റുമുള്ള ബീച്ചുകൾ ആഭ്യന്തര, അന്തർദേശീയ യാത്രികർക്ക് പ്രിയപ്പെട്ട അവധിക്കാല സങ്കേതങ്ങളാണ്.കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേര് അത് ലോപിച്ച് കോവകുളമായും കോവളവുമായി മാറിയതാവാം എന്ന് വി.വി.കെ. വാലത്ത് കരുതുന്നു. രാജാവിന്റേതെന്നർത്ഥത്തിൽ കോന് + അളം എന്നത് ലോപിച്ചാൺ കോവളമായതെന്നും ഒരു വാദമുണ്ട്. രാജധാനിയിൽ നിന്ന് 13 കി.മീ. മാറിയാൺ ഈ സ്ഥലമെന്നതും രാജാവുപയോഗിച്ചിരുന്ന ഭാഗം ഇന്നത്തെ ശംഖുമുഖം സമുദ്രതീരമായിരുന്നു എന്നതും കന്യകുമാരിക്കടുത്ത് മറ്റൊരു കോവളം ഉണ്ട് എന്നതും ഈ വാദത്തിൻ എതിരു നിൽകുന്നു.

വെള്ളായണി ശുദ്ധജല തടാകവും വെള്ളായണിയിലെ കാർഷിക കലാലയവും കോവളത്തിന് വളരെ അടുത്താണ്.


കോവളം കടൽപ്പുറത്തെ മണൽത്തരികൾക്ക് ഭാഗികമായി കറുത്ത നിറമാണ്. ഇൽമനൈറ്റ്, തോറസൈറ്റ് ധാതുക്കളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണം. കോവളത്ത് ഒരു ഉയരമുള്ള തിട്ടകൊണ്ട് വേർതിരിച്ച രണ്ടു കടൽത്തീരങ്ങളുണ്ട്. ഹവ്വാബീച്ചിൽ ഒരു ചെറിയ വിളക്കുമാടം (ലൈറ്റ് ഹൌസ്) ഉണ്ട്.

കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.


2024 നവംബർ 29, വെള്ളിയാഴ്‌ച

ബൈക്കിൽ സഞ്ചരിച്ച് സന്ധ്യാ സമയങ്ങളിൽ സ്ത്രീകളെ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന വിരുതൻ പിടിയിൽ

മറ്റത്തൂർ കുന്ന്, ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് എല്ലാ ദിവസവും ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് ബൈക്കിൽ സഞ്ചരിച്ച് ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പുറകിലൂടെ എത്തി പെട്ടെന്ന് സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഒട്ടും പേടിയില്ലാതെ ലാഘവത്തോടെ സഞ്ചരിക്കുന്ന വിരുതൻ കൊടകര പോലീസിന്റെ പിടിയിലായി. ഷനാസ് 31 വയസ്സ് s/o നസീർ, പത്തമടക്കാരൻ വീട്, മറ്റത്തൂർ കുന്ന് ഇപ്പോൾ പാപ്പാളി പാടത്ത് താമസം എന്നയാളെയാണ് മറ്റത്തൂർകുന്ന് സ്വദേശിനിയുടെ പരാതിയിൽ ഊർജ്ജസ്വലമായ അന്വേഷണത്തിൽ ഒരാഴ്ചക്കുള്ളിൽ അറസ്റ്റിലായത്. ബൈക്കിൽ സഞ്ചരിച്ചു ഒറ്റയ്ക്ക് നടന്നു പോകുന്നതും സ്കൂട്ടറിൽ പോകുന്നതുമായ സ്ത്രീകളെ നിരീക്ഷിച്ച് വെളിച്ചം കുറവുള്ളതും ആൾ പെരുമാറ്റം ഇല്ലാത്തതുമായ ഭാഗങ്ങളിൽ എത്തുന്ന സമയം പുറകിലൂടെ ചെന്ന് പെട്ടെന്ന് ദേഹത്ത് കടന്നു പിടിക്കുകയാണ് പ്രതിയുടെ രീതി. പെട്ടെന്നുള്ള ആക്രമണത്തിൽ സ്ത്രീകൾ ഭയപ്പെടുകയും സ്കൂട്ടറിൽ നിന്നും മറ്റും മറിഞ്ഞു വീഴുവാൻ ഇടയാകുകയും ചെയ്യും.പോലീസ് അന്വേഷണത്തിൽ ഇയാൾ ഒന്നര

കൊല്ലമായി ഈ രീതിയിൽ സ്ത്രീജനങ്ങൾക്ക്

പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ ഭീതി

പരത്തിക്കൊണ്ട് സഞ്ചരിക്കുന്നുണ്ട്. പല

സ്ത്രീകളും പുറത്ത് പറയാൻ മടിയുള്ളതിനാൽ

പരാതികളുമായി സ്റ്റേഷനിൽ എത്തിയിട്ടില്ല.

എന്നാൽ പോലീസ് അന്വേഷണം

തുടങ്ങിയപ്പോൾ പല സ്ത്രീകളും കാര്യങ്ങൾ

വെളിപ്പെടുത്തുകയും വാട്‌സ്ആപ്പ്

കൂട്ടായ്മയിലൂടെ വിവരങ്ങൾ പങ്കുവെച്ചും

പോലീസുമായി സഹകരിച്ച് വൈകുന്നേരം

സമയങ്ങളിൽ മഫ്‌തിയിൽ പോലീസും

നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നു

മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ്

പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.

ഡിവൈഎസ് പി കെ. സുമേഷിന്റെ

നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ

സിഐ പി കെ ദാസ്, എസ് ഐ അരിസ്റ്റോട്ടിൽ

വി.പി, എസ്ഐ സുരേഷ് E A, എഎസ്ഐ

സജു പൗലോസ്, എഎസ്ഐ ആഷ്ലിൻ

ജോൺ, എഎസ്ഐ ലിജോൺ, സിപി ഒ

ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു. പിടിയിലായ

ഷനാസിന് മുൻപും സമാന കാര്യത്തിന്

ചേർത്തല പോലീസ് സ്റ്റേഷനിൽ

കേസുള്ളതാണ്. കൂടുതൽ പരാതികൾ ഈ

വിഷയത്തിൽ വരാനുള്ള സാധ്യതയുണ്ട്.

പ്രതിയെ പിടിച്ചതിനാൽ ഇനി പേടി കൂടാതെ

രാത്രികാലങ്ങളിൽ സഞ്ചരിക്കാം

എന്നുള്ളതിനാൽ നാട്ടുകാർ

ആശ്വാസത്തിലാണ്. പ്രതിയെ കോടതിയിൽ

ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുള്ളതാണ്.

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...