Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂൺ 14, വെള്ളിയാഴ്‌ച

സംസ്ഥാനത്ത്കൈനിറയെ മിഠായിപൊതികളും സമ്മാനങ്ങളുമായി കടന്നുവരുന്ന സ്വപ്നവും കണ്ട് ദിവസങ്ങളെണ്ണി

സംസ്ഥാനത്ത്. കൈമിഠായിപൊതികളും സമ്മാനങ്ങളുമായി കടന്നുവരുന്ന സ്വപ്നവും കണ്ട് ദിവസങ്ങളെണ്ണി കാത്തിരുന്ന മക്കൾക്ക് മുന്നിൽ ചിരി മാഞ്ഞുപോയ ശരീരം മാത്രമായി അവരെത്തുമ്പോൾ അത് താങ്ങാനാവാതെ ആ കുഞ്ഞുമനസ്സുകൾ തകർന്ന് പോയിട്ടുണ്ടാകും..എത്ര വലുതായാലും മക്കൾക്കൊരു പനി വരുമ്പോഴേക്ക് ഉറക്കം നഷ്‌ടപ്പെടുന്ന മാതാപിതാക്കൾ, ചേതനയറ്റ ആ ശരീരത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ വിതുമ്പുന്നുണ്ടാകും ...അവസാനമായി വിളിച്ചപ്പോ അവരെന്തായിരിക്കും പ്രിയതമയോട് പറഞ്ഞിട്ടുണ്ടാവുക ...എത്രയോ തവണയവർ പങ്കു വെച്ച നാട്ടിലെത്താനുള്ള ആഗ്രഹങ്ങൾ അന്നും പറഞ്ഞിട്ടുണ്ടാവും ...ഇനിയൊരുറക്കത്തിനപ്പു റം നമ്മളിലൊരാളുണ്ടാവില്ലെന്ന യാഥാർഥ്യത്തിന്റെ ഒരു സൂചനപോലുമില്ലാതെയായിരിക്കുമല്ലോ അവരന്ന് ശുഭരാത്രി പറഞ്ഞിട്ടുണ്ടാവുക .
ഒരുമിച്ച് കണ്ട കിനാക്കൾ പാതിയിൽ മുറിഞ്ഞ് പോയ വാർത്തയിൽ ഒന്നുമുരുവിടാനാകാതെ അവൾ മരവിച്ച് പോയിട്ടുണ്ടാവും ..'മരണം, ഈ ലോകത്തിനപ്പുറമൊരു ജീവിതത്തിൽ വീണ്ടും കണ്ടുമുട്ടാനാകുമല്ലോ എന്ന വിശ്വാസത്തിന് മാത്രം ആശ്വാസം പകരാനാകുന്ന സന്ദർഭം ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...