Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂൺ 13, വ്യാഴാഴ്‌ച

ചെങ്ങന്നൂർ ആലായിൽ സ്‌കൂൾ ബസ് കത്തി നശിച്ചു; വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപെട്ടു

ചെങ്ങന്നൂർ: ആലായിൽ വിദ്യാർഥികളുമായി വന്ന സ്കൂൾ ബസിന് തീപിടിച്ചു. വിദ്യാർഥികൾക്ക് അത്ഭുതകരമായി രക്ഷപെട്ടു.മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസ് ആണ് കത്തി നശിച്ചത്.
ഇന്ന് രാവിലെ 8.45ന് ആലാ അത്തലക്കടവ്- പെണ്ണുക്കര ക്ഷേത്രം റോഡിൽ ആലാ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് കിഴക്കായാണ് അപകടം ഉണ്ടായത്.
ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികൾ ബഹളം കേട്ടാണ് സമീപവാസിയായ അഡ്വ. ജെയ്‌സൺ ജോൺ ഓടി ചെല്ലുന്നത്.
ഉടൻ തന്നെ ഡ്രൈവർ ബസിൻ് എൻജിൻ പ്രവർത്തനം നിർത്തി. വിദ്യാർഥികളെ മുഴുവൻ പുറത്തിറക്കി സുരക്ഷിതമായി സമീപത്തെ വീട്ടലേക്ക് മാറ്റി. ചെറിയ പുക മാത്രമാണ് ആദ്യം കണ്ടതെങ്കിലും പിന്നീട് തീ കത്തി ഉയരുകയായിരുന്നു.
ബസിലെയും ജെയ്‌സൻ്റെ വീട്ടിലേയും അഗ്നി രക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.
ഉടൻ തന്നെ വിവരമറിഞ്ഞ് ചെങ്ങന്നൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...