Kerala Press Club TV Blogger.com@nouveauwwwbloggercom
2024 ജൂൺ 13, വ്യാഴാഴ്‌ച
മൂവാറ്റുപുഴയിൽ.ഇന്ന് വൈകുന്നേരം. നിന്ന് ആലുവക്ക് പോകുന്ന ബസിൽ ഡൂട്ടിയിലുണ്ടായ
മൂവാറ്റുപുഴയിൽ.ഇന്ന് വൈകുന്നേരം. നിന്ന് ആലുവക്ക് പോകുന്ന ബസിൽ ഡൂട്ടിയിലുണ്ടായ കണ്ടക്ടറുടെ ചിത്രമാണിത്. വല്യ തിരക്കില്ലാത്ത ബസിൽ വിന്റോ സീറ്റ് പിടിച്ച് ഞാൻ ദിവാസ്വപ്നവും കണ്ടങ്ങിരിക്കുമ്പോഴുണ്ട് ലോങ് സീറ്റിന്റെ അറ്റത്ത് ബാഗും കെട്ടിപ്പിടിച്ച് ഒരു പെൺകുട്ടി ഇരുന്ന് പരുങ്ങുന്നു. തൊട്ടടുത്തു നിന്ന കണ്ടക്ടർ കുട്ടിയോട് സ്നേഹപൂർവ്വം കാര്യം തിരക്കി. കുട്ടിക്ക് കീഴില്ലത്ത് ഇറങ്ങണം. സ്റ്റോപ്പ് അറിയില്ല. കണ്ടക്ടറോട് പറയാനും മറന്നു.കീഴില്ലം കഴിഞ്ഞ് രണ്ട് സ്റ്റോപ്പു പിന്നിട്ട വണ്ടി കണ്ടക്ടർ ബെല്ലടിച്ച് നിർത്തി. കുട്ടിയെ സമാധാനിപ്പിച്ച് തിരിച്ചു പോകാൻ കയ്യിൽ കാശില്ലെന്നറിഞ്ഞപ്പോൾ വണ്ടിക്കാശും കൊടുത്ത് സുരക്ഷിതമായി റോഡ് കടത്തി ബസ് സ്റ്റോപ്പിലെത്തിച്ചു. എത്ര ആത്മാർത്ഥതയോടെ മനുഷ്യത്വത്തോടെയാണ് ആ കണ്ടക്ടർ പെരുമാറിയത്. ഊർജ്ജസ്വലമായി ചിരിച്ച് സംസാരിച്ച് ജോലി ആസ്വദിക്കുന്ന ആ നല്ല മനുഷ്യന്റെ പേര് അറിയില്ല. മനുഷ്യനെന്ന വാക്കിന്റെ അർത്ഥം അന്വർത്ഥമാക്കുന്നയാൾക്ക് എന്തിന് മറ്റൊരു.പേര്...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലപ്പുഴ: മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റിയതോടെ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിൻ രണ്ടേമ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com