Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂൺ 14, വെള്ളിയാഴ്‌ച

മരിയാപുരം സ്‌കൂളിൽ ജോലിയിൽ.മുൻ കായികാധ്യാപകൻ, ജേക്കബ് സർ 1986 പ്രവേശിക്കുകയും


മരിയാപുരം സ്‌കൂളിൽ ജോലിയിൽ.മുൻ കായികാധ്യാപകൻ, ജേക്കബ് സർ 1986 പ്രവേശിക്കുകയും അനേകം വർഷങ്ങൾ അവിടെ തന്റെ കായിക സേവനത്തിലൂടെ നിരവധി കായിക താരങ്ങളെ സൃഷ്ടിച്ചു.
അതിനുശേഷം S.G.H. S. S കല്ലാനിക്കൽ സ്കൂളിൽ സേവനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിൻ്റെ കായിക സേവനം കല്ലാനിക്കലിലെ നാടിനും നാട്ടുകാർക്കും ഇന്നും നല്ലൊരു ഓർമ്മയായി തുടരുന്നു. അവിടെ നിന്നും പെൺകുട്ടികളുടെ വിഭാഗത്തിൽ പോൾ വാൾട്ടിൽ ഇടുക്കി ജില്ലക്ക് ആദ്യ സംസ്ഥാന മെഡൽ ലഭിച്ചായിരുന്നു കല്ലാനിക്കൽ തന്റെ സേവനം ആരംഭിക്കുന്നത്. പിന്നീട് കല്ലാനിക്കൽ സ്കൂളിൽനിന്ന് ഒട്ടനവധി കായികതാരങ്ങളെ സൃഷ്ടിക്കുകയും ഒട്ടനവധി കുട്ടികൾ സർക്കാർ സർവീസിൽ പ്രവേശിക്കുകയും ചെയ്തു.അതിനുശേഷം മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂ‌ളിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അവിടെയും അദ്ദേഹം തന്റെ നിസ്തുലമായ സേവനം തുടർന്നു... സബ്‌ജില്ലാ ജില്ലാ കായിക മത്സരങ്ങളും പരിശീലനങ്ങളും തൻ്റെ ഗ്രൗണ്ടിൽ വച്ച് നടക്കുമ്പോൾ ഗ്രൗണ്ട് മാർക്കിങ്ങ് മുതൽ എല്ലാ കാര്യങ്ങൾക്കും പകൽ അന്തിയോളം ഗ്രൗണ്ടിൽ ചെലവഴിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 2020 ൽ തന്റെ സർവീസിൽ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തു...മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ പേരിൽ ഒരു നിശ്ചിത തുക ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തുകയും അതിന്റെ പലിശ എല്ലാവർഷവും ആ സ്‌കൂളിലെ സ്കൂളിലെ മികച്ച കായിക വിദ്യാർത്ഥിക്ക് കൊടുക്കുന്നതിനു വേണ്ട ഏർപ്പാട് നടത്തുകയും ചെയ്തിട്ടുണ്ട്.എന്നും നിശബ്ദ്‌ദനും സൗമ്യനുമായി പെരുമാറുകയും എന്നാൽ തന്റെ കായിക സേവനങ്ങൾക്ക് യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാത്ത അദ്ദേഹം തന്റെ ജൂനിയറായി ജോലിയിൽ പ്രവേശിക്കുന്ന കായിക അധ്യാപകർക്ക് നല്ലൊരു നിർദ്ദേശകനും അധ്യാപകനും ആയിരുന്നു...
ജേക്കബ് ജെ മുരിങ്ങമറ്റം സാർ അങ്ങയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം ആദരാഞ്ജലികൾ അർപ്പിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...