തിരുവനന്തപുരം ജില്ലയിൽ.പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ രസകരമായ.പഠനാനുഭവങ്ങൾ.എൺപതുകളിലെ രാമകൃഷ്ണൻ മാഷുമായി പങ്കുവെച്ചപ്പോൾ ഞങ്ങൾ രണ്ടുപേരും കുറച്ചു സമയത്തേക്ക് പഴയ പ്രീഡിഗ്രിക്കാരായിമാറി.ഞങ്ങൾ രണ്ടുപേരും പ്രീഡിഗ്രിക്ക് പഠിച്ചത് പട്ടാമ്പി കോളേജിലായിരുന്നു.മാഷ് എന്നെക്കാൾ സീനിയറാണ്, പഠിക്കുമ്പോഴും, ഇന്ന് അദ്ധ്യാപകവൃത്തിയിലും...അദ്ധ്യാപന ജീവിതം അവസാനിപ്പിച്ച് എഴുത്തും, വായനയും, പ്രസംഗവും, കുട്ടിസാഹിത്യവുമൊക്കെയായി മാഷ് ഇപ്പോഴും തിരക്കിലാണ്..ഈ വർഷത്തെ പുതിയ സർക്കാർ പാഠപുസ്തകത്തിൽ മൂന്നാം ക്ലാസിലെ ഒരു കുട്ടിക്കവിത രാമകൃഷ്‌ണൻ കുമരനെല്ലൂർ എഴുതിയതാണെന്ന് കണ്ടപ്പോൾ പ്രിയങ്കടീച്ചർ വന്നെന്നോട് ചോദിച്ചു.." സർ,രാമകൃഷ്ണണൻ മാസ്റ്ററെ സ്കൂളിൽകൊണ്ടുവന്നാലോ?"നല്ല ആശയം, എനിക്ക് തോന്നി. നമ്മൾ കവിതകൾ സ്കൂളിൽ പഠിക്കുമ്പോൾ വള്ളത്തോൾ,ഉള്ളൂർ, കുമാരനാശാൻ, അക്കിത്തം, കുഞ്ഞുണ്ണിമാഷ്, ഒ എൻ വി, ഇടശ്ശേരി എന്നിവരെയെല്ലാം വരകളിലൂടെയും, ചിത്രങ്ങളിലൂടെയും, അദ്ധ്യാപകരുടെ വർണ്ണനകളിലൂടെയും മാത്രമാണ് കണ്ടിരുന്നത്.ഇന്നത്തെ കുട്ടികളുടെ ഒരു ഭാഗ്യം..രാമകൃഷ്ണൻ മാസ്റ്ററോട് ആവശ്യം അറിയിച്ചപ്പോൾ സസന്തോഷം സ്വീകരിച്ചു. കൃത്യസമയത്തു തന്നെ വെള്ളി നിറമുള്ള താടിയും, മുടിയും ഉള്ള സൗമ്യനായ മാഷ് നിറചിരിയോടെ കാമ്പസിൽ എത്തി.ഞങ്ങൾ സ്നേഹപൂർവ്വം സ്വീകരിച്ചിരുത്തി..പഠിച്ചിരുന്നപ്പോഴും,
പഠിപ്പിച്ചിരുന്നപ്പോഴുമുള്ള അനുഭവങ്ങൾ പരസ്പരം വെച്ചു നീട്ടി..പുതിയ കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറഞ്ഞപ്പോൾ മാഷ് നെടുവീർപ്പിടുന്നതും, സങ്കടപ്പെടുന്നതും ഞാൻ കണ്ടു...സംസാരിച്ചുകൊണ്ടിരി ക്കെ മൂന്നാം ക്ലാസിലെ കുട്ടികൾ റെഡിയാണെന്ന് ടീച്ചർ വന്നറിയിച്ചു..രാമകൃഷ്ണൻ കുമരനെല്ലൂരിനെ കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടി വന്നില്ല..രാമകൃഷ്ണൻ കുമരനെല്ലൂരിനെ കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടി വന്നില്ല..
പാഠപുസ്തകത്തിലൂടെ കൃത്യമായി മാഷിനെ അവർ പഠിച്ചിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി..കുട്ടിക്കഥകളും, കവിതകളും, കടങ്കഥകളുമൊക്കെയായി മാഷ് കുട്ടികളോടൊപ്പം ഒരു മണിക്കൂർ ചെലവഴിക്കുന്നത് ഞാൻ സന്തോഷപൂർവ്വം കണ്ടു..കുട്ടികളേ,നിങ്ങൾ ഭാഗ്യം ചെയ്തവരാണ്... ഇത്ര ചെറുപ്രായത്തിൽ കവിയോടൊപ്പം ആടാനും, പാടാനും, കഥ പറയാനും, കുസൃതിച്ചോദ്യങ്ങൾ ചോദിക്കാനും നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കുന്നു..മഹാഭാഗ്യം എന്നു തന്നെ പറയണം.
പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾ മാഷിന് കുട്ടികളെ സാക്ഷിനിർത്തി സമ്മാനിക്കുമ്പോൾ, ഒരെഴുത്തുകാരൻ്റെ കണ്ണിലെ തിളക്കം ഞാൻ മാഷിൽ കണ്ടിരുന്നു...


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com