തിരുവനന്തപുര.ജില്ലയിൽ.കെ.എസ്.ആർ.ടി.സി.യിലെ സിവിൽ വർക്കുകൾ പി.ഡബ്ല്യു.ഡി. വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബഹു.ഗതാഗതവകുപ്പു മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി.പി.ഡബ്ല്യു.ഡി. സെക്രട്ടറി, കെഎസ്ആർടിസി.സി.എം.ഡി, പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയർ,ജനറൽ മാനേജർ (പ്രോജക്ട്സ്),പി.ഡബ്ല്യു.ഡി.യിലെയും,കെ.എസ്.ആർ.ടി.സി.യിലെയും ബന്ധപ്പെട്ട മറ്റ്
ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
15.06.2024-ന് രാവിലെ 11.00 മണിയ്ക്ക് സെക്രട്ടറിയേറ്റിലെ അനക്‌സ് II-ലെ ‘ലയം' ഹാളിൽ യോഗം ചേരുകയും ചുവടെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്‌ത് തീരുമാനിക്കുകയും ചെയ്തു.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകൾ ഇനിമുതൽ പി.ഡബ്ല്യു.ഡി. വഴി സ്മാർട്ട് ബസ് ടെർമിനൽ ആയി നിർമ്മിക്കുവാൻ തീരുമാനിച്ചു.കൂടാതെ കെ.എസ്.ആർ.ടി.സി.യിൽ മുടങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ മരാമത്ത് പണികളും എംഎൽഎ ഫണ്ടും പ്ലാൻ ഫണ്ടും ഉപയോഗിച്ച് പുതുതായി ആരംഭിക്കുന്നതും ഉദ്ദേശിക്കുന്നതുമായ പ്രവർത്തികളും പി.ഡബ്ല്യു.ഡി. മുഖേന ചെയ്യാൻ തീരുമാനിച്ചു.കെ.എസ്.ആർ.ടി.സി., ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുതിയ പദ്ധതികൾക്കായി ചർച്ച നടത്തി നടപ്പിലാക്കുന്നതാണ്
പി ഡബ്ല്യു ഡിക്ക് നൽകുന്ന പ്രവർത്തികളും ടൂറിസം രംഗത്തെ പദ്ധതികളും ഓരോ മൂന്നുമാസം കൂടുമ്പോഴും ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെയും ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തിൽ അവലോകനം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com