"പട്ടിണി കിടന്ന് ഒരു ദിവസം വിശപ്പ് അടക്കാൻ കഴിയാതെ ഷർട്ട് ഊരി ബസ്സ്റ്റാന്റിൽ തെണ്ടാൻ ഇറങ്ങി. യാചിച്ചു കിട്ടിയ 240 രൂപ കൊണ്ട് ഞാൻ വിശപ്പ് മാറ്റി.."ആരോഗ്യവും വിശപ്പ് മാറ്റാനുള്ള കഴിവ് ഉണ്ടായിട്ടും ഒഴിവ് കഴിവ് പറഞ്ഞു സ്വയം എസ്ക്യൂസസ് കണ്ടെത്തുന്ന നമുക്ക് ഓരോരുത്തർക്കും മുന്നിൽ ആണ് Cerebral palsy ബാധിച്ചിട്ടും കീഴടങ്ങാതെ ഒരു സിനിമ സംവിധാനം ചെയ്‌ത രാകേഷ് കൃഷ്ണൻ മാതൃക ആകുന്നത്. ഹിസ്റ്ററിയിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയുമുള്ള രാകേഷ് അഞ്ച് ആൽബവും മൂന്ന് ഷോർട് ഫിലിമും ചെയ്‌ത ശേഷമാണ് "കളം@24" എന്ന ഫാന്റസി ത്രില്ലർ സംവിധാനം ചെയ്തത്.
സ്വന്തം പ്രൊഡക്ഷനിൽ കഥയും തിരക്കഥയും സ്വയം ചെയ്താണ് രാകേഷ് ഈ സിനിമ സംവിധാനം ചെയ്‌തത് എന്ന് അറിയുമ്പോ ഈ കലാകാരന്റെ ഡെഡിക്കേഷന് മുന്നിൽ നമിച്ചേ പറ്റൂ.. ഇടക്ക് സിനിമ സാമ്പത്തിക കാരണം നിന്നപ്പോ മന്ത്രി സജി ചെറിയാൻ ആണ് രാകേഷിന് സഹായവുമായി എത്തിയത്.
ഈ വരുന്ന 29ന് അഥവാ നാളെയാണ് രാകേഷിന്റെ സിനിമയുടെ റിലീസ്. Cerebral pals- ബാധിച്ച സംവിധായകൻ എന്നത് ലോക സിനിമയിൽ തന്നെ വിരളം ആണെന്ന് ഇരിക്കെ ഈ കലാകാരന് വേണ്ടി കളം@24 എന്ന അയാളുടെ സിനിമ കണ്ടു സപ്പോർട് ചെയ്യൽ ആണ് നമുക്ക് ഏറ്റവും മിനിമം ചെയ്യാവുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com