Kerala Press Club TV Blogger.com@nouveauwwwbloggercom
2024 നവംബർ 28, വ്യാഴാഴ്‌ച
ജോലിക്കു പോകുമ്പോൾ പുറത്തു സൂക്ഷിച്ച താക്കോലെടുത്തു വീട്ടിൽ നിന്നു എട്ടു പവൻ സ്വർണ്ണവും 60,000 രൂപയും കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ
മധൂർ, അറന്തോട്ടെ റോബർട്ട് റോഡ്രിഗസി (53)നെയാണ് വിദ്യാനഗർ എസ് ഐ മാരായ വി വി അജീഷ്, വി രാമകൃഷ്ണൻ, ബിജു, പൊലീസുകാരനായ റോജൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്‌തത്. അറന്തോട്ടെ ഫെലിക്സ് ഡിസൂസയുടെ വീട്ടിൽ നിന്നാണ് കവർച്ച നടന്നത്. ഏതാനും ദിവസം മുമ്പായിരുന്നു കവർച്ച. ഇക്കാര്യം വീട്ടുടമയായ ഫെലിക്സ് അറഞ്ഞിരുന്നില്ല, കഴിഞ്ഞ ദിവസം അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വർണ്ണവും പണവും നഷ്‌ടപ്പെട്ട കാര്യം അറിഞ്ഞത്. തുടർന്ന് വിദ്യാനഗർ പൊലീസിൽ പരാതി നൽകി. സംശയത്തെ തുടർന്ന് റോബർട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്. റോബർട്ട് ഏതാനും ദിവസമായി ആർഭാടത്തോടെ കഴിയുകയായിരുന്നു.ഇതാണ് സംശയത്തിനു ഇടയാക്കിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com