Kerala Press Club TV Blogger.com@nouveauwwwbloggercom

2024 നവംബർ 27, ബുധനാഴ്‌ച

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നൗഫൽ (25 വയസ്) ആണ് 10 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. എറണാകുളത്ത് Uber ടാക്സി ഡ്രൈവർ ആയ പ്രതി ഒഡീഷയിൽ നിന്ന് എറണാകുളത്തേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ട് വരവേ ഒറ്റപ്പാലത്ത് ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോകും വഴിയാണ് എക്സൈസ് സംഘം പിടികൂടിയത്.

ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻപെക്ടർ എ.വിപിൻ ദാസിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുദർശനൻ നായർ, സി.വി.രാജേഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ദേവകുമാർ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ്, ഫിറോസ്, ജാക്‌സൺ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.ജെ.ലൂക്കോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...