Kerala Press Club TV Blogger.com@nouveauwwwbloggercom

2024 നവംബർ 26, ചൊവ്വാഴ്ച

ആലപ്പുഴ ഡിപ്പോ ഇന്ന് കുരുന്നുകൾക്കായി വിനോദ് യാത്രയ്ക്കായി തുറന്നു കൊടുത്തു

ആലപ്പുഴ ജില്ലയിലെ ബഹു. സി.എം.ഡിയുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന 'ട്രാവൽ ടു ടെക്നോളജി' എന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ ട്രിപ്പ് എടത്വ ഡിപ്പോയിൽ നിന്നും 26.11.24 ൽ ഓപ്പറേറ്റ് ചെയ്തു. തലവടി എ.ഡി.യു.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, രക്ഷക്കർത്തക്കളും ഉൾപ്പെടെ 49 യാത്രികർ യാത്രയിൽ പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ ഹോട്ടൽ സംവിധാനത്തിലൂടെയാണ് ഭക്ഷണവും, ടീ,സ്നാക്ക്സ് എന്നിവ വിദ്യാർത്ഥികൾക്ക് നൽകിയത്. യാത്രയുടെ ആദ്യം മുതൽ അവസാനം വരെ വിദ്യാർത്ഥികൾ യാത്ര ആസ്വദിക്കുകയും, വിജ്ഞാനപ്രദമാകുകയും ചെയ്തു. ലോക ക്ഷീരദിനത്തിൽ മിൽമയിലെ സന്ദർശനത്തിൻ്റെ ഭാഗമായി ഡോക്യൂമെൻട്രി പ്രദർശനവും, മിൽമാ പ്ളാന്റിന്റെ പ്രവർത്തനവും കുട്ടികൾക്ക് കൂടുതൽ അറിവ് നേടുവാൻ സഹായിച്ചു. കുട്ടികൾക്ക് ഇന്റർ നാഷണൽ കയർ മ്യൂസിയത്തിലെ വ്യത്യസ്ത കയർ ഉത്പന്നങ്ങളുടെ കാഴ്ച്ചകൾ

വേറിട്ട അനുഭവമായി. കുട്ടനാട്ടിലെ വിവിധ സ്‌കൂളിൽ നിന്നും കൂടുതൽ എൻക്വയറികൾ ട്രിപ്പുമായി ബന്ധപ്പെട്ട് വരുവാൻ ആദ്യ യാത്ര ബഡ്‌ജറ്റ് ടൂറിസം സെല്ലിന് സഹായകരമായി. വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ആനവണ്ടിയുടെ യാത്ര കുറേ വേഗത്തിലാക്കുവാൻ ട്രാവൽ ടു ടെക്നോളജി എന്ന പദ്ധതി സഹായകരമാകുമെന്ന് യാത്രയിൽ പങ്കെടുത്ത അധ്യാപകർ അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...