78 സീറ്റ് വീതമുള്ള ഏഴ് ചെയർ കാറുകളും 56 സീറ്റുള്ള ഒരു എക്‌സിക്യൂട്ടീവ് ചെയറും അടക്കം ആകെ 602 സീറ്റുകളാണ് നിലവില് എട്ടു കോച്ചുകളുള്ള ചെന്നൈ എഗ്നോർ- തിരുനെൽവേലി വന്ദേ ഭാരതിനുള്ളത്. 16 കോച്ചുള്ള റേക്ക് വരുന്നതോടെ 1100 സീറ്റുകൾ ഇതിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കൂടുതൽ എക്‌സിക്യൂട്ടീവ് ചെയറുകൾ ഉൾപ്പെടുത്തുമെന്നും കരുതുന്നു. ഇതോടെ, ശതാബ്‌ദി എക്‌സ്പ്രസിനേക്കാൾ സീറ്റിങ് കപ്പാസിറ്റി ഈ വന്ദേ ഭരാത് സർവീസിന് ലഭിക്കും.
Kerala Press Club TV Blogger.com@nouveauwwwbloggercom
2024 ഡിസംബർ 11, ബുധനാഴ്‌ച
ഇരട്ടി കോച്ചുകളുമായി വന്ദേഭാരത് ട്രെയിൻഎത്തുന്നു.
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ എത്താൻ യാത്രക്കാർ സ്വീകരിച്ച ട്രെയിൻ സർവീസുകളിലൊന്നാണ് വന്ദേ ഭാരത്. ഇന്ത്യയിലെ ഏറ്റവും ആവശ്യക്കാരുള്ള വന്ദേഭാരത് ട്രെയിൻ ഇനി ഇരട്ടി കോച്ചുകളുമായി എത്തുന്നു. ഓരോ യാത്രയിലും ഇനി 1100 സീറ്റ്. ഭൂരിഭാഗം റൂട്ടുകളിലും മുഴുവൻ സീറ്റുകളും നിറഞ്ഞാണ് യാത്ര. ഇതിനു വിപരീതമായി ചുരുക്കം സർവീസുകളുണ്ടെങ്കിലും യാത്രക്കാർ വന്ദേ ഭാരത് എക്സ്സുകളെ അവരുടെ നിത്യ യാത്രകളുടെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു. ചില ട്രെയിനുകളിലാവട്ടെ, സീറ്റുകളുടെ എണ്ണത്തിനും മുകളിലാണ് ആവശ്യക്കാരുടെ എണ്ണം. മുൻകൂട്ടി ബുക്ക് ചെയ്യുവാൻ നോക്കിയാലും സീറ്റ് കിട്ടാൻ പാടാണെന്ന് സാരം..ഇപ്പോഴിതാ, സീറ്റിങ്ങിനേക്കാൾ ആവശ്യക്കാരുള്ള, എല്ലാ സർവീസും ഫുൾ കപ്പാസിറ്റിയിൽ ഓടുന്ന വന്ദേ ഭാരതിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുവാൻ പോവുകയാണ് റെയിൽവേ. ദക്ഷിണ റെയിൽവേയുടെ കീഴിൽ ഓടുന്ന, ചെന്നൈ എന്മോർ- തിരുനെൽവേലി വന്ദേ ഭാരതിന്റെ (20665/20666) കോച്ചുകളുടെ എണ്ണം നിലവിലെ എട്ടിൽ നിന്നും പതിനാറായി ഉയർത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഒക്യുപൻസി റേറ്റുള്ള വന്ദേ ഭാരതാണ് ചെന്നൈ എഗ്മാർ- തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസ്. 119% ആണ് ഇതിൻ്റെ ഒക്യുപൻസി റേറ്റ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com