Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ഡിസംബർ 14, ശനിയാഴ്‌ച

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ KSRTC നിലവിൽ വന്നതിനു ശേഷം KLX 604 എന്ന റിജിസ്ട്രേഷൻ നമ്പറും കിട്ടി. T671 എന്ന ബോണറ്റ് നമ്പറിൽ ഉണ്ടായിരുന്ന KSRTC ബസ് ആണ് ഇത്. നിലവിൽ അവശേഷിക്കുന്ന ഏറ്റവും പഴയ KSRTC ബസ് എന്ന പ്രത്യേകതകയും ഈ ബസിന് ഉണ്ട്. ചാലക്കുടി ഡിപ്പോയുടെ വർക്ക് ഷോപ്പ് വാൻ ആയ D77 എന്ന വണ്ടി 1964 മോഡൽ ആണ്

പീലി

1983ൽ ഇടുക്കി രാജകുമാരി എം.ജി.എം ഐടിഐ ലേലത്തിൽ പിടിക്കുകയും 2010 വരെ കോളെജ് ബസായി സർവീസ് നടത്തുകയും ചെയ്‌തു. പിന്നീട് ഉപയോഗിക്കാതെ കിടന്ന ബസിനു പുതുജീവൻ നൽകിയത് കോളേജിലെ ഒരു പറ്റം വിദ്യാർഥികൾ ചേർന്നാണ്. അവർക്ക് വേണ്ട സഹായങ്ങളുമായി കോളേജ് അധികൃതരും ഒപ്പം നിന്നപ്പോൾ ഒരു ഷെൽട്ടർ ഒക്കെ കെട്ടി കൊടുത്ത് ബസ് മുത്തശ്ശനെ ഇന്ന് ഈ കാണുന്ന രൂപത്തിലേക്ക് മാറ്റുവാൻ സാധിച്ചു

2024 ഡിസംബർ 11, ബുധനാഴ്‌ച

ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാനില്ല

ചേർത്തല അരീപ്പറമ്പ് വച്ച്കുട്ടിയെ കാണാനില്ല സ്കൂൾ വിട്ടു വന്നപ്പോൾ കുട്ടിയെ  കാറിൽ വച്ച് തട്ടിക്കൊണ്ടുപോയി എന്നാണ് നാട്ടുകാർ പറയുന്നത് ഫോട്ടോയിൽ കാണുന്ന കുട്ടിയെ കണ്ടെത്തുന്നവർ അടുത്തുള്ള വിവരം കിട്ടുന്നവർ അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. 04782572233, 9497980267 കുട്ടിയുടെ പേര്സൂര്യ (15 വയസ്സ്)പെൺകുട്ടിയെയാണ് കാണാതായതെന്ന് പറയുന്നത് 11/12/2024)ഉച്ചയ്ക്ക് 3.30 ന് കാണാതായത് എന്നാണ് പറയുന്നത് കുട്ടിയുടെ കണ്ടെത്തുന്നവർ എത്രയും വേഗം പോലീസ് സ്റ്റേഷനിൽ അറിയിക്കുക

ഇരട്ടി കോച്ചുകളുമായി വന്ദേഭാരത് ട്രെയിൻഎത്തുന്നു.

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ എത്താൻ യാത്രക്കാർ സ്വീകരിച്ച ട്രെയിൻ സർവീസുകളിലൊന്നാണ് വന്ദേ ഭാരത്. ഇന്ത്യയിലെ ഏറ്റവും ആവശ്യക്കാരുള്ള വന്ദേഭാരത് ട്രെയിൻ ഇനി ഇരട്ടി കോച്ചുകളുമായി എത്തുന്നു. ഓരോ യാത്രയിലും ഇനി 1100 സീറ്റ്. ഭൂരിഭാഗം റൂട്ടുകളിലും മുഴുവൻ സീറ്റുകളും നിറഞ്ഞാണ് യാത്ര. ഇതിനു വിപരീതമായി ചുരുക്കം സർവീസുകളുണ്ടെങ്കിലും യാത്രക്കാർ വന്ദേ ഭാരത് എക്സ്സുകളെ അവരുടെ നിത്യ യാത്രകളുടെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു. ചില ട്രെയിനുകളിലാവട്ടെ, സീറ്റുകളുടെ എണ്ണത്തിനും മുകളിലാണ് ആവശ്യക്കാരുടെ എണ്ണം. മുൻകൂട്ടി ബുക്ക് ചെയ്യുവാൻ നോക്കിയാലും സീറ്റ് കിട്ടാൻ പാടാണെന്ന് സാരം..ഇപ്പോഴിതാ, സീറ്റിങ്ങിനേക്കാൾ ആവശ്യക്കാരുള്ള, എല്ലാ സർവീസും ഫുൾ കപ്പാസിറ്റിയിൽ ഓടുന്ന വന്ദേ ഭാരതിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുവാൻ പോവുകയാണ് റെയിൽവേ. ദക്ഷിണ റെയിൽവേയുടെ കീഴിൽ ഓടുന്ന, ചെന്നൈ എന്മോർ- തിരുനെൽവേലി വന്ദേ ഭാരതിന്റെ (20665/20666) കോച്ചുകളുടെ എണ്ണം നിലവിലെ എട്ടിൽ നിന്നും പതിനാറായി ഉയർത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഒക്യുപൻസി റേറ്റുള്ള വന്ദേ ഭാരതാണ് ചെന്നൈ എഗ്മാർ- തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസ്. 119% ആണ് ഇതിൻ്റെ ഒക്യുപൻസി റേറ്റ്.

78 സീറ്റ് വീതമുള്ള ഏഴ് ചെയർ കാറുകളും 56 സീറ്റുള്ള ഒരു എക്‌സിക്യൂട്ടീവ് ചെയറും അടക്കം ആകെ 602 സീറ്റുകളാണ് നിലവില് എട്ടു കോച്ചുകളുള്ള ചെന്നൈ എഗ്നോർ- തിരുനെൽവേലി വന്ദേ ഭാരതിനുള്ളത്. 16 കോച്ചുള്ള റേക്ക് വരുന്നതോടെ 1100 സീറ്റുകൾ ഇതിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കൂടുതൽ എക്‌സിക്യൂട്ടീവ് ചെയറുകൾ ഉൾപ്പെടുത്തുമെന്നും കരുതുന്നു. ഇതോടെ, ശതാബ്‌ദി എക്‌സ്പ്രസിനേക്കാൾ സീറ്റിങ് കപ്പാസിറ്റി ഈ വന്ദേ ഭരാത് സർവീസിന് ലഭിക്കും.


2024 ഡിസംബർ 10, ചൊവ്വാഴ്ച

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ മനുഷ്യാവകാശ ദിനാചരണം നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് കെ.കെ രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ, പി.വർഷ, പി.അഭിജിത് എന്നിവർ ആശംസകൾ നേർന്നു.കെ.എ അരുണിമ മലയാളം പ്രസംഗവും എം.ആര്യ കുറിപ്പും അഭിനവ്.സി.മോഹൻ, എൻ.അഭിൻ കൃഷ്ണ എന്നിവർ ഡിജിറ്റൽ കുറിപ്പും, കെ.എം അഭിനവ്, എൻ.നിസാമുദ്ദീൻ എന്നിവർ സ്ലൈഡ് ഷോയും അവതരിപ്പിച്ചു. എൻ.കെ നിയകൃഷ്ണ നന്ദി രേഖപ്പെടുത്തി. ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ'ലഹരി ഒരു മഹാവിപത്ത്' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു.ടീൻസ് ക്ലബ്ബ് കൺവീനർ അമൃത എസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വി.വിദ്യ ആശംസകൾ നേർന്നു.പി.ശ്രേയ കൃഷ്ണ സ്വാഗതവും പി.ആർ അനന്യ നന്ദിയും പറഞ്ഞു.പി.പി അശ്വതി, എം.വിഷ്ണു, കെ.ജിഷ്ണ, വി.പി മുഹമ്മദ് റിസ്വാൻ എന്നിവർ പങ്കെടുത്തു.പി. അഞ്ജന കൃഷ്‌ണൻ മോഡറേറ്ററായി പങ്കെടുത്തു. പ്രത്യേക അസംബ്ലി നടത്തുകയും വിദ്യാർത്ഥികൾ മനുഷ്യാവകാശ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

2024 ഡിസംബർ 9, തിങ്കളാഴ്‌ച

വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകളിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോഴും മറ്റു വാഹനങ്ങൾ മറികടക്കുമ്പോഴും നിരവധി അപകടങ്ങളാണ് നടക്കുന്നത്.

കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ  വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യമായി മനസിലാക്കിയിരിക്കണം. ഇന്റേണൽ റിയർ വ്യൂ മിറർ നിങ്ങളുടെ കാറിൻ്റെ പിന്നിലെ റോഡിന്റെ മികച്ച കാഴ്ച നൽകുന്നു, കൂടാതെ ബാഹ്യ സൈഡ് മിററുകൾ പിൻവശവും വശത്തേക്ക് കുറച്ച് നിരീക്ഷണവും നൽകുന്നു, എന്നാൽ നിങ്ങളുടെ കണ്ണാടിയിൽ നിന്ന് മറഞ്ഞിരിക്കുന്ന ചില പ്രദേശങ്ങളുണ്ട്, ഇവയാണ് ബ്ലൈൻഡ് സ്പോട്ടുകൾ.

ഈ ചിത്രത്തിൽ മഞ്ഞ വരയ്ക്കുള്ളിൽ ഉള്ള സ്ഥലമാണ് ബ്ലൈൻഡ് സ്പോട്ടുകൾ. ആ സ്ഥലത്ത് ഉള്ള ആളുകൾ, വസ്തുക്കൾ, വാഹനങ്ങൾ എന്നിവ ഡ്രൈവർക്ക് കണ്ണാടിയിലൂടെയോ നേരിട്ടോ കാണാൻ സാധിക്കില്ല. വാഹനത്തിൻ്റെ തരം, ഉപയോഗിക്കുന്ന കണ്ണാടികളുടെ വലുപ്പം, തരം എന്നിവ ആശ്രയിച്ച് ബ്ലൈൻഡ് സ്പോട്ടുകൾ വലുപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായി മനസ്സിലാക്കി വാഹനം ഓടിക്കുകയും റോഡ് മുറിച്ചുകടക്കുകയും ചെയ്ത‌ില്ലെങ്കിൽ അപകടം സംഭവിക്കാം

തലശ്ശേരിയിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.

തലശ്ശേരി മട്ടാമ്പ്രം സ്വദേശി നൗഷാദ്.പി.കെ(45 വയസ്)യാണ് 1.61 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.

തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജ്.കെയുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ലെനിൻ എഡ്വേർഡ്, സിവിൽ എക്സൈസ് ഓഫീസർമാരായ സരിൻരാജ്.കെ, സുബീഷ്.പി.പി എന്നിവരുമുണ്ടായിരുന്നു.

കായംകുളം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കുമാർ.സി യും പാർട്ടിയും ചേർന്ന് അനധികൃതമായി മദ്യ വിൽപ്പന നടത്തിയതിന് കാർത്തികപ്പള്ളി കണ്ടല്ലൂർ സ്വദേശി അനിൽകുമാർ എന്നയാളെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.8 ലിറ്റർ മദ്യം ഇയാളിൽ നിന്നും പിടിച്ചെടുത്തു. കേസെടുത്ത സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഭകുമാർ.പി, പ്രവീൺ.എം, ബിപിൻ.പി.ജി, ദീപു.ജി, അമൽ.കെ.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി കൃഷ്‌ണൻ എന്നിവരും ഉണ്ടായിരുന്നു.

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 20.829 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഷാനിസ് ഫർവാൻ (23 വയസ്), മുഹമ്മദ് ഷാനിദ്.എസ് (23 വയസ്), സുനീഷ് കുമാർ.കെ.കെ (43 വയസ്) എന്നിവരാണ് അറസ്റ്റിലായത്.കണ്ണൂർ എക്സൈസ് എൻഫോഴ്സസ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി യും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു.കെ.സി, പ്രിവന്റീവ് ഓഫീസർ ഷാജിമോൻ.കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ശരത്.പി.ടി, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക.എ.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ അജിത്ത്.സി എന്നിവരും കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) റാഫി.കെ.വി, പ്രിവന്റീവ് ഓഫീസർ സി.എം.ജയിംസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജേഷ്.എം, സിവിൽ എക്സൈസ് ഓഫീസർ സുബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മുനീറ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.കൂട്ടുപുഴ ചെക്ക്പോസ്റ്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കർണ്ണാടകയിൽ നിന്നും കടത്തിക്കൊണ്ട് വന്ന 40 ലക്ഷം രൂപ പിടിച്ചെടുത്തു. തുടർന്ന് പണവും പണം കടത്തിക്കൊണ്ട് വന്ന കർണ്ണാടക പെരിയ പട്ടണ സ്വദേശി ബി.എസ്.രാമചന്ദ്ര എന്നയാളെയും ഡ്രൈവറെയും വാഹനവും സഹിതം തുടർ നടപടികൾക്കായി കോഴിക്കോട് ഇൻകം ടാക്സ് അധികൃതർക്ക് കൈമാറി.

എക്സൈസ് IB ഇൻസ്പെക്ടർ കെ.ഷാജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) അബ്ദുൾ നിസാർ.ഒ, പ്രിവന്റീവ് ഓഫീസർ ഷാജി.സി.പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുജിത്ത്, ശ്രീകുമാർ.വി.പി, കോഴിക്കോട്, കണ്ണൂർ ഓഫീസുകളിലെ ഇൻകം ടാക്‌സ് ഉഗ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

2024 ഡിസംബർ 8, ഞായറാഴ്‌ച

ഇവൾ ഞങ്ങളുടെ പീഡിയാട്രിക് icu വിലെ പുതിയ കുഞ്ഞുമോൾ, പേര് അറിയില്ലായിരുന്നു ഞാനൊരു പേരിട്ടു ANGEL അതെ ശരിക്കും മാലാഖ തന്നെ, കഴിഞ്ഞ

ആലപ്പുഴ 9ന് രാത്രി ആരോ റോഡിന്റെ സൈഡിൽ ഉപേക്ഷിച്ചുപോയതാ... രാത്രി ഒരു 1മണിയോട് അടുത്ത് എടുത്ത് ഇവിടെ കൊണ്ടുവന്നു. ജനിച്ചു ഒരു ദിവസം പ്രായമുള്ളപ്പോൾ അതും ഈ കൊടും തണുപ്പിൽ (7ഡിഗ്രി )ഈ പാവം കൊച്ചു തണുപ്പിൽ കൊതുക് കടി കൊണ്ട് കരയുമ്പോൾ ഏതോ ഒരു നല്ല മനുഷ്യൻ തക്ക സമയത്തു aiims പീഡിയാട്രിക് icu വിൽ എത്തിച്ചു, ആ പേരറിയാത്ത സുഹൃത്തിനു നന്ദി... ഇവിടെ ഇവൾ ഞങ്ങളുടെ കൂടെ സുഖമായിട്ട് ഇരിക്കുന്നു ഒന്നിനും ഞങ്ങൾ ഒരു കുറവും വരുത്തുന്നില്ല. ഇവിടെ അവൾ ഹാപ്പി ആണ്,

" എനിക്ക് തന്നെ ഈ തണുപ്പിൽ വീടിനുള്ളിൽ നിൽക്കാൻ പറ്റണില്ല അപ്പൊ ഇവൾ എങ്ങിനാണാവോ അത്രയും സമയം സഹിച്ചത്"

2024 ഡിസംബർ 7, ശനിയാഴ്‌ച

കുറ്റിക്കാട്ട് കുന്നത്ത് സ്‌മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു

ചെറുവാടി: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പെട്ട കുറ്റിക്കാട്ട് കുന്നത്ത് സ്മ‌ാർട്ട് അംഗൻവാടി കെട്ടിടം നാടിന് സമർപ്പിച്ചു.ഇതോടെ പഞ്ചായത്താൽ ആകെയുള്ള 26 അംഗൻവാടികളിൽ 25 എണ്ണത്തിനും സ്വന്തം കെട്ടിടമായി. കോഴിക്കോട് ജില്ല പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം ഗ്രാമപഞ്ചായത്ത് അനുവദിച്ച 9.5 ലക്ഷം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം എന്നിവ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ഇലട്രിഫിക്കേഷൻ പ്രവൃത്തിക്കായി ഗ്രാമപഞ്ചായത്ത് രണ്ടര ലക്ഷം രൂപവും വാട്ടർ കണക്ഷൻ ലഭ്യമാക്കുന്നതിന് 75,000 രൂപയും വകയിരുത്തി പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ രിഹ്ല മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ഷംലൂലത്ത്,പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ,

യു.പി മമ്മദ്,MT റിയാസ്, KG സീനത്ത്, ഫാത്തിമനാസർ, കരീം പഴങ്കൽ, പഞ്ചായത്ത് സെക്രട്ടറിആബിദ T,CDPO പ്രസന്ന, ഐ സി ഡി എസ്
സൂപ്പർവൈസർ ലിസ, കെ.വി
അബ്ദുറഹിമാൻ, സുജ ടോം, അഷ്റഫ്
കൊളക്കാടൻ, എസ്.എ നാസർ, വാഹിദ്
കോളക്കാടൻ, ഉസ്‌മാൻ കൂടത്തിൽ,പിജി
മുഹമ്മദ്,യൂസുഫ് പാറപ്പുറത്തു, മോയിൻ
ബാപ്പു,വാസു കുട്ടനാട്ട്, തുടങ്ങിയവർ സംസാരിച്ചു.
അംഗൻവാടിയുടെചുറ്റുമതിൽ നിർമ്മാണത്തിനായിഗ്രാമപഞ്ചായത്ത് 9 ലക്ഷം രൂപയും
വകയിരുത്തിയിട്ടുണ്ട്. ഈ പ്രവൃത്തിയും ഉടൻആരംഭിക്കുമെന്ന് പ്രസിഡന്റ്റ് ദിവ്യ ഷിബു
അറിയിച്ചു. അസൗകര്യങ്ങളിൽ
പ്രവർത്തിച്ചിരുന്ന അംഗൻവാടിക്കായി
ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം
നിർമ്മിക്കാനായി ഗ്രാമ പഞ്ചായത്ത്
ഭരണസമിതി അധികാരമേറ്റടുത്ത ആദ്യ വർഷംതന്നെ വാർഡ് മെമ്പർ രിഹ്ല മജീദിന്റ
നേതൃത്വത്തിൽ 5 ലക്ഷം രൂപ ചിലവഴിച്ച് സ്ഥലവിലക്ക് വാങ്ങുകയായിരുന്നു.
ഉദ്ഘാടനത്തിന് മുന്നോടിയായി ഗാനമേളയു
വിവിധ കലാപരിപാടികളും നടന്നു.

ഏനാമാവിൽ പുതിയ സാഹസിക അനുഭവങ്ങൾ ഉടൻ വരുന്നു

തൃശ്ശൂർ നഗരത്തിൽ നിന്ന് വെറും 20 കിലോമീറ്റർ
മാത്രം അകലെ സ്ഥിതിചെയ്യുന്ന
സമാധാനപരമായ
പ്രകൃതിസൗന്ദര്യവുംഅതുല്യമായ ഭൂപ്രകൃതികളും നിറഞ്ഞ ഒരു
അനശ്വരപ്രദേശമാണ് ഏനാമാവ്. നഗരത്തിലെ
തിരക്കും മലിനതയും ഇല്ലാത്ത ഈ
ഗ്രാമപ്രദേശം ചെറുനദികൾ, തടാകം,
കുന്നുകൾ, പച്ചപ്പോടെ നിറഞ്ഞ വയലുകൾ
എന്നിവയുടെ സാന്നിധ്യം കൊണ്ട്
മനോഹരമാണ്. ഒരു കാലത്ത് വിദേശ
കടൽക്കാർക്ക് ആകർഷണകേന്ദ്രമായിരുന്ന
ഈ പ്രദേശം ഇന്നും പൈതൃക ചരിത്രത്തിന്റെ
ചിന്തകൾ നിറച്ചുകൊണ്ടിരിക്കുന്നു. ഈ
പ്രദേശത്ത് ബ്രിട്ടീഷുകാരുടെയും
പോർച്ചുഗീസുകാരുടെയും
പൈതൃകക്കുറിപ്പുകൾ ഇപ്പോഴും കാണാം.
തൃശൂർ ഡി. ടി. പി. സി. ഇപ്പോൾ ഏനാമാവിൽ
പുതിയ സാഹസിക അനുഭവങ്ങൾ
നിങ്ങൾക്കായി ആരംഭിക്കുന്നു. സോളാർ
സഫാരി ബോട്ടുകളിലൂടെ ശാന്തമായ

യാത്രകളിൽ ആസ്വദിക്കാം. കയാക്കിങ് വഴി
ആകർഷണകരമായ സാഹസികതയിൽ
പങ്കുചേരാം. പെഡൽ ബോട്ടുകളിൽ സഞ്ചരിച്ചു

പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സ്പ‌ീഡ്
ബോട്ടിൽ വേഗതയുടെയും
ആവേശത്തിന്റെയും അനുഭവം
സ്വന്തമാക്കാനും ഇനി സാധ്യമാണ്.
ഏനാമാവ് ഒരു പ്രകൃതിരമണിയ പ്രദേശം
മാത്രമല്ല, അത് ചരിത്രത്തിൻ്റെയും

പ്രാചീനതയുടെയും വിസ്‌മയമാണനിങ്ങളുടെ യാത്ര ഇനി ഏനാമാവിലേക്ക്! കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ DTPC ഓഫീസുമായി ബന്ധപ്പെടുക.

പതിമൂന്നാമത് സംസ്ഥാന വാഫി-വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15,16 തിയ്യതികളിൽ

 എറണാകുളം ആതിഥ്യമരുളുകയാണ്. പാനൽ ഡിസ്ക‌ഷൻ, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി-വഫിയ്യ ബിരുദദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകളായാണ് പരിപാടി നടക്കുന്നത്. " ഇസ്ലാം: ലളിതം, സുന്ദരം " എന്നതാണ് പ്രമേയം.

കമ്മ്യൂണിക്കേറ്റീവ്, ക്രീയേറ്റീവ്, മാനേജ്മെന്റ്, സൈക്കോളജിക്കൽ സ്‌കില്ലുകൾ അടിസ്ഥാനമാക്കി അറുപത് വാഫി വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ മാറ്റുരക്കുന്ന സോണൽ കലോത്സവങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാ പ്രദർശനങ്ങളും അരങ്ങേറും.

മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

2024 ഡിസംബർ 6, വെള്ളിയാഴ്‌ച

ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരിത ബാധിതർക്ക് വീടുകൾ വാഗ്ദാനം ചെയ്തവരെ ഇനിയും ബന്ധപ്പെടാതെ സർക്കാർ

വീടുകൾ നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകിയവരുടെ പട്ടിക പോലും സർക്കാരിന്റെ കൈവശമില്ലെന്നാണ് ആക്ഷേപം. നിലവിലെ സ്ഥിതി തുടർന്നാൽ ഇനിയും സർക്കാരിനെ കാത്തുനിൽക്കാനാകില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. വീട് നിർമാണം തുടങ്ങുന്നതിന്റെ കാര്യങ്ങൾ സംസാരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ. രാജനെയും ഓഫിസിൽ പോയി കണ്ടിരുന്നു. ഇനി സ്വന്തം വഴി തേടേണ്ടി വരുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 100 വീടുകളാണ് ലീഗ് നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ദുരന്തമേഖലയിൽ മുസ്‌ലിം ലീഗ് അടിയന്തര ധനസഹായ വിതരണവും നടത്തിയിരുന്നു. ദുരന്തമുണ്ടായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും വീട് വെക്കാനുള്ള ഭൂമിയുടെ കാര്യത്തിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

2024 ഡിസംബർ 5, വ്യാഴാഴ്‌ച

തിരുവനന്തപുരം കാട്ടാക്കടയോടൊപ്പം....കിള്ളി ഇ.എം.എസ് അക്കാദമി റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമാണ പ്രവൃത്തി തുടങ്ങി



തഉപരിതലം ഇളക്കിമാറ്റി അതേ വസ്തുക്കൾ ഉപയോഗിച്ച് റോഡുകൾ പുനർനിർമിക്കുന്ന പരിസ്ഥിതി സൗഹൃദനിർമാണ രീതി ഫുൾ ഡെപ്ത് റിക്ലമേഷന് (FDR Technology) കാട്ടാക്കട നിയോജക മണ്ഡലത്തിലെ കിള്ളി ഇ.എം.എസ് അക്കാദമി റോഡിൽ തുടക്കംകുറിച്ചു. സംസ്ഥാനത്തിൻറെ റോഡ് വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും നിര്ണായകമാവുന്ന നൂതനാശയം കിഫ്ബിയുടെ തെരെഞ്ഞെടുക്കപ്പെട്ട റോഡ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയുടെ നിര്മാണക്കരാർ ഏറ്റെടുത്തിട്ടുള്ളത് വിശ്വസമുദ്ര എഞ്ചിനീയറിംഗ് എന്ന തെലുങ്കാന കമ്പനിയാണ്.നിർമാണവസ്തുക്കൾ തീരെ കുറവായതിനാൽ പ്രകൃതിചൂഷണം വലിയ അളവോളം കുറയും.പ്രവർത്തി വേഗത്തിൽ തീർക്കാനാവുന്നതിനൊപ്പം ചെലവും കുറയും. അറ്റകുറ്റപണി കുറവെന്ന മെച്ചവുമുണ്ട്. ഇളക്കിമാറ്റുന്ന ഉപരിതലം സിമന്റ്,സ്റ്റെബിലൈസർ എന്നിവ ചേർത്ത് പുനരുപയോഗിച്ചു, അതിനു മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ് പാളി നൽകുന്നതാണ് ഈ പുതിയ സാങ്കേതിക വിദ്യ.

24.45 കോടിയുടെ കിഫ്ബി ധനസഹായത്തോടെ 7.6 കിലോമീറ്ററോളം നീളമുള്ള കിള്ളി ഇ.എം.എസ് അക്കാദമി റോഡ് നവീകരണപദ്ധതിയുടെ ഭാഗമായി ട്രയൽ ഡിസംബർ 3നു ആരംഭിച്ചു . ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് . പദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കുന്നതിനായി ക്രമീകരിച്ചിട്ടുള്ള സംവിധാനം ഉദ്യോഗസ്ഥസംഘം വിലയിരുത്തി തുടക്കത്തിൽ കരാർ ഒപ്പിട്ട കരാർകാരൻ പ്രവർത്തി ഉപേക്ഷിച്ചത് കാരണമാണ് നിർമാണ പ്രവർത്തനങ്ങൾ ക്ക് കാലതാമസമുണ്ടായത്

മൂന്നു വയസ്സുകാരന്റെ ജീവൻ രക്ഷിച്ചത് രണ്ട് സ്കൂൾ കുട്ടികൾ കോടി നമസ്കാരം മക്കൾക്ക്. പഠിച്ച് വളർന്ന് മിടുക്കരാവണം. നാടിന്റെ മക്കളാവണം.


 കൊട്ടാരക്കര Bus സ്റ്റാൻഡിൽ Tuition കഴിഞ്ഞെത്തിയ തൃക്കണ്ണമംഗൽ എസ് കെ വി സ്കൂളിലെ പത്താം Class വിദ്യാർഥികളായ വിനായകന്റെയും, ശ്രീഹരിയുടെയും പ്രവർത്തിയിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് നാട്ടുകാർ.

സ്വന്തം School Bag പോലും ഉപേക്ഷിച്ചാണ് ബസ്സിൽ നിന്നും അമ്മയെയും കുഞ്ഞിനെയും കൊണ്ട് ഇറങ്ങിയത്. പഠനത്തിലും മിടുക്കരാണ് ഇരുവരും.

വിദ്യാർഥികളുടെ ഈ മാതൃകാ ദൗത്യത്തിന് നമുക്കും നൽകാം അഭിനന്ദനങ്ങൾ3 വയസ്സുകാരന് ബസ്സിനുള്ളിൽ അപസ്മാരം..

കുഞ്ഞ് കുഴഞ്ഞ് വീണത് കണ്ടിട്ടും എന്ത് ചെയ്യണം എന്ന് അറിയാതെ പലരും കണ്ണും തള്ളി ഇരിക്കുന്നു...

അമ്മ എന്ത് ചെയ്യണം എന്നറിയാതെ നിലവിളി.. ബാഗിനുള്ളിൽ ഉണ്ടായിരുന്ന താക്കോൽ എടുത്തു കുഞ്ഞിന്റെ കൈക്കുള്ളിൽ പിടിപ്പിക്കുന്നു...

അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു ബസ്സിനുള്ളിൽ നിന്നും പുറത്തേക്ക് ഇറക്കുന്നു... അടുത്തുണ്ടായിരുന്ന പോലീസുകാരന്റെ സഹായത്തോടെ Auto വിളിപ്പിച്ച് കുഞ്ഞിനേയും അമ്മയെയും കൊണ്ട് നേരെ ആശുപത്രിയിലേയ്ക്ക്..

ആശുപത്രിയിലെത്തുമ്ബോൾ കുഞ്ഞിന് Oxygen അളവു കുറവായിരുന്നു. ഡോക്ടർമാർ അടിയന്തരമായി Oxygen നൽകി. കുട്ടിയുടെ അച്ഛൻ എത്തുംവരെ ഇരുവരും അമ്മയ്ക്ക് കൂട്ടായി ആശുപത്രിയിൽ.


കാസർഗോട്ട് രണ്ടിടങ്ങളിലായി അനധികൃതമായി കടത്തിക്കൊണ്ട് വന്ന 90 ലിറ്ററോളം അന്യ സംസ്ഥാന മദ്യ ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിലായി.

കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മുരളി.കെ.വിയുടെ നേതൃത്വത്തിൽ 66.06 ലിറ്റർ കർണാടക മദ്യവും, 8.25 ലിറ്റർ ഗോവൻ മദ്യവുമായി മഞ്ചേശ്വരം കോയിപാടി സ്വദേശി സുരേഷ്.പി (60 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ സതീശൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി.വി, IB പ്രിവൻ്റീവ് ഓഫീസർ ബിജോയ്.എ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

മറ്റൊരു കേസിൽ 15.57 ലിറ്റർ കർണാടക മദ്യം കടത്തിക്കൊണ്ട് വന്ന കിദൂർ സ്വദേശി ഹരിപ്രസാദ് (19 വയസ്) എന്നയാളെ അറസ്റ്റ് ചെയ്‌തു. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷിൻറെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്.

റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മുരളി.കെ.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ സതീശൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി.വി എന്നിവരും പങ്കെടുത്തു.

2024 ഡിസംബർ 4, ബുധനാഴ്‌ച

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിവിധ അക്കാദമിക സഹകരണങ്ങൾക്കായി ഐഎച്ച്ആർഡി, കേപ്പ്, കേരള ഹിന്ദി പ്രചാര സഭ എന്നിവരുമായി ധാരണ പത്രം ഒപ്പുവച്ചു.

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി,ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ എന്നിവരുടെ സാന്നിധ്യത്തിലാണ് ധർണാപത്രങ്ങൾ കൈമാറിയത്.

ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോക്ടർ അരുൺ കുമാർ വി.എ, കേപ്പ് ഡയറക്ടർ ഡോ.താജുദ്ദീൻ അഹമ്മദ്.വി, അഡ്വ.ബി മധു എന്നിവരും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.സുനിത എ.പി.യുമായി വിവിധ അക്കാദമിക സഹകരണത്തിനായി ധാരണപത്രങ്ങളിൽ ഒപ്പുവച്ചു.

ഈ ധാരണാ പത്രങ്ങൾ ഒപ്പു വയ്ച്ചതിലൂടെ വിവിധ ഹ്രസ്വ കാല സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകൾ ഈ സ്ഥാപനങ്ങളുമായി ചേർന്ന് ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് നടത്തുവാൻ സാധിക്കും.കൂടാതെ ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള വിവിധ പഠന കേന്ദ്രങ്ങൾ ഓപ്പൺ സർവ്വകലാശാലയുടെ പഠന കേന്ദ്രങ്ങളായും പരീക്ഷാ കേന്ദ്രങ്ങൾ ആയും പ്രവർത്തിക്കുവാൻ അവസരമൊരുങ്ങും. വിവിധ വിഷയങ്ങളിൽ എല്ലാവർക്കും ആജീവനാന്ത പഠനാവസരങ്ങൾ നൽകാനുള്ള പ്രതിബദ്ധത ഉറപ്പിക്കുന്ന മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഈ ധാരണാപത്ര കൈമാറ്റം.

കൊച്ചു കൈകളിൽ ഒരുങ്ങുന്നു LED ക്രിസ്തുമസ് നക്ഷത്രങ്ങൾ...

തിരുവനന്തപുരം ജില്ലയിൽ ഊരൂട്ടമ്പലം അയ്യങ്കാളി പഞ്ചമി സ്‌മാരക ഗവ.

യു.പി സ്കൂളിലെ ക്രീയേറ്റീവ് കോർണറിലെ

കൊച്ചു കൂട്ടുകാർ തിരക്കിലാണ്...

പഠനത്തോടൊപ്പം ശാസ്ത്ര സാങ്കേതിക

രംഗത്തിന്റെ പ്രായോഗിക തലത്തിലേക്കും

അവർ ചുവടു വയ്ക്കുകയാണ്...

ഈ ക്രിസ്തുമസ് കാലത്ത് അവരുടെ ആശയം

LED STAR സ്വയം നിർമിക്കാനാകണം

എന്നതാണ്...

കാട്ടാക്കട ബി.ആർ.സിയുടെ നേതൃത്വത്തിൽ അവർ അതിനായുള്ള പരിശ്രമങ്ങളിലാണ്... തിരക്കിലാണ്... ഈ ക്രിസ്തുമസിന് അവരുടെ കൈകളാൽ പ്രകാശിതമാകുന്ന അനേകമനേകം നക്ഷത്രങ്ങൾ പിറക്കട്ടെ...

അഭിനന്ദനങ്ങൾ... ആശംസകൾ...'

തിരുവനന്തപുരം മലയിൻകീഴിൽ അനധികൃത മദ്യ വിൽപ്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.

മലയിൻകീഴ് സ്വദേശി രതീഷ്(44 വയസ്) ആണ് അറസ്റ്റിലായത്. 15.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യ വിൽപ്പന നടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

കാട്ടാക്കട എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.ആർ.രാജേഷിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഹർഷ കുമാർ, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നിഷാന്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഡ്രൈവർ റീജുകുമാർ എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.

2024 ഡിസംബർ 3, ചൊവ്വാഴ്ച

മഹാരാഷ്ട്ര: കാണാതായ പെൺകുട്ടിയെ ഒമ്പത് വർഷത്തിന് ശേഷം കണ്ടെത്തി

ബിബിസിയും മുംബൈ പോലീസും പെൺകുട്ടിയെ കാണാതായിബിബിസിയും മുംബൈ പോലീസും
മകളെ കണ്ടെത്തുമെന്ന പ്രതീക്ഷകളെല്ലാം പൂജയുടെ അമ്മയ്ക്ക് നഷ്ടപ്പെട്ടിരുന്നു
നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം, 16 കാരിയായ പൂജ ഗൗഡിന് ഒടുവിൽ അമ്മയുടെ മടിയിൽ തലചായ്ക്കാൻ കഴിയുന്നു.

2013 ജനുവരി 22ന് ഏഴു വയസ്സുള്ളപ്പോഴാണ് പൂജയെ കാണാതായത്. പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലെ തൻ്റെ സ്കൂളിന് പുറത്ത് നിന്ന് ഒരു ദമ്പതികൾ തന്നെ ഐസ്ക്രീം നൽകി വശീകരിച്ച് കൂട്ടിക്കൊണ്ടുപോയതായി അവൾ പറയുന്നു.

ഓഗസ്റ്റ് 4 ന്, "അത്ഭുതകരമായ രക്ഷപ്പെടൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ഥലത്ത് അവളെ കണ്ടെത്തി. സന്തോഷത്തോടെ അവൾ ചന്ദ്രനുമപ്പുറത്താണെന്ന് അവളുടെ അമ്മ പൂനം ഗൗഡ് പറയുന്നു.

"എൻ്റെ മകളെ എപ്പോഴെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചു. എന്നാൽ ദൈവങ്ങൾ എന്നോട് ദയ കാണിക്കുന്നു," അവൾ പറയുന്നു.

ദമ്പതികൾക്ക് സ്വന്തമായി കുട്ടിയില്ലാത്തതിനാൽ ഹാരി ഡിസൂസയും ഭാര്യ സോണി ഡിസൂസയും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് ആരോപിച്ചു. അവർ ഡിസൂസയെ അറസ്റ്റ് ചെയ്തു.

കാണാതാകുന്നതിന് മുമ്പ്, പൂജ തൻ്റെ രണ്ട് സഹോദരന്മാർക്കും മാതാപിതാക്കൾക്കുമൊപ്പം സബർബൻ ചേരി പ്രദേശത്തെ ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്.

കാണാതായ ദിവസം ജ്യേഷ്ഠനൊപ്പം സ്‌കൂളിൽ പോയിരുന്നെങ്കിലും ഇരുവരും തമ്മിൽ വഴക്കുണ്ടായി, വരാൻ വൈകിയതിനാൽ അവളെ ഉപേക്ഷിച്ച് സഹോദരൻ സ്‌കൂളിലേക്ക് പോയി. അപ്പോഴാണ് ഐസ്ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് ദമ്പതികൾ യുവതിയെ കൂട്ടിക്കൊണ്ടുപോയതദമ്പതികൾ ആദ്യം തന്നെ ഗോവയിലേക്കും പിന്നീട് പടിഞ്ഞാറൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടകയിലേക്കും കൊണ്ടുപോയി, കരയുകയോ തന്നിലേക്ക് ശ്രദ്ധ ആകർഷിക്കുകയോ ചെയ്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുമെന്ന് പൂജ പറയുന്നു.

കുറച്ച് സമയത്തേക്ക് തന്നെ സ്‌കൂളിൽ പോകാൻ അനുവദിച്ചിരുന്നുവെങ്കിലും ദമ്പതികൾക്ക് സ്വന്തമായി ഒരു കുട്ടി ഉണ്ടായതിനെ തുടർന്ന് തന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കുകയും എല്ലാവരും മുംബൈയിലേക്ക് മാറുകയും ചെയ്തുവെന്ന് അവർ പറയുന്നുകുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന പൂജയുടെ അച്ഛൻ ക്യാൻസർ ബാധിച്ച് നാല് മാസം മുമ്പ് മരിച്ചു. അങ്ങനെ, അവൾക്കും മൂന്നു കുട്ടികൾക്കും വേണ്ടി ഒരു റെയിൽവേ സ്റ്റേഷനിൽ ലഘുഭക്ഷണം വിൽക്കുന്ന ജോലി അവളുടെ അമ്മ ഏറ്റെടുത്തു. എന്നാൽ വരുമാനം തുച്ഛമാണ്, അവൾ ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.

"ഇപ്പോൾ എനിക്കും നിയമപരമായ ചിലവുകൾ ഉണ്ട്, ഒരു ദിവസത്തെ ജോലി നഷ്ടപ്പെട്ടാൽ അടുത്ത ദിവസം ഭക്ഷണത്തിന് പണമില്ല എന്നതാണ് ഞങ്ങളുടെ അവസ്ഥ."

പൂജ ഇപ്പോഴും അവളുടെ ട്രോമ പ്രോസസ്സ് ചെയ്യുന്നു. അവൾക്ക് ദുഃസ്വപ്‌നങ്ങൾ കാണുകയും ഇനി ഒരിക്കലും തൻ്റെ പിതാവിനെ കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം തോന്നുകയും ചെയ്യുന്നു. അവളുടെ സുരക്ഷയ്ക്കായി, അവൾ കൂടുതൽ സമയവും വീട്ടിൽ ചെലവഴിക്കുന്നു അല്ലെങ്കിൽ അവൾ പുറത്തുപോകുമ്പോൾ ഒരു കുടുംബാംഗത്തോടൊപ്പമുണ്ട്.

"എനിക്ക് എൻ്റെ അമ്മയെ സാമ്പത്തികമായി സഹായിക്കണം, പക്ഷേ എന്നെ അനുവദിക്കുന്നില്ല. എനിക്കും പഠിക്കണം," അവൾ പറയുന്നു.

എന്നാൽ ഈ പ്രശ്‌നങ്ങൾക്കിടയിലും അവൾക്ക് സന്തോഷവാനായിരിക്കാൻ കഴിയില്ലെന്ന് അവളുടെ അമ്മ പറയുന്നു. "ജോലി ക്ഷീണിപ്പിക്കുന്നതാണ്, എന്നാൽ പൂജയെ കാണുമ്പോഴെല്ലാം ഞാൻ വീണ്ടും എൻ്റെ ശക്തി കണ്ടെത്തുന്നു. അവൾ തിരിച്ചെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്," അവൾ പറയുന്നു.


യോഗത്തിന് ശേഷം പൂജയും ഏതാനും കുടുംബാംഗങ്ങളും ശ്രീമതി ദേവേന്ദ്രയും പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തി. "ഞാൻ എല്ലാ കാര്യങ്ങളും പോലീസിനോട് പറഞ്ഞു, എന്നെ തട്ടിക്കൊണ്ടുപോയവർ എവിടെയാണ് താമസിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞു," അവൾ പറഞ്ഞു. ഇതാണ് പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ഇടയാക്കിയത്.

തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ശാരീരിക പീഡനം, ബാലവേല നിയമങ്ങൾ ലംഘിച്ചതിന് പ്രതികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുംബൈ ഡിഎൻ നഗർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ മിലിന്ദ് കുർദെ ബിബിസി മറാത്തിയോട് പറഞ്ഞു.

സ്നേഹം എല്ലാം കീഴടക്കുന്നു
പൂജയുടെ വീട്ടിലേക്കുള്ള മടക്കം അവളുടെ വീട്ടുകാർക്ക് മാത്രമല്ല, അവളെ അറിയാവുന്ന എല്ലാവർക്കും സന്തോഷം നൽകിയിട്ടുണ്ട്. ചെറുപ്പത്തിൽ അവളെ കണ്ട അയൽക്കാർ അവളെ കാണാൻ വന്നു.


ഇതിനിടയിൽ, അവളുടെ അമ്മ മകളുമായി നഷ്ടപ്പെട്ട സമയം നികത്താൻ ശ്രമിക്കുന്നു - അവളുടെ പ്രിയപ്പെട്ട ഭക്ഷണം പാകം ചെയ്ത് മുടി ചീകി. ഇരുവരും ഒരുമിച്ച് കഴിയുന്നത്ര സമയം ചെലവഴിക്കാൻ ശ്രമിക്കുന്നു, പക്ഷേ ഇപ്പോൾ ജീവിതം അവർക്ക് കഠിനമാണ്.

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...