Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

നിര്യാതനായി.തൊടുപുഴ : കാഞ്ഞിരമറ്റം ലക്ഷ്മിവിലാസം പരേതനായ രാമകൃഷ്‌ണ പണിക്കരുടെയും



തൊടുപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം നാദസ്വരം ജീവനക്കാരൻ ) പരേതയായ തങ്കമ്മ മകൻ മധു കുമാർ. M. R. ( പണിക്കർ മധു 56 ) നിര്യാതനായി .സംസ്‌കാരം (29.10.24) (ചൊവ്വാഴ്ച ) 3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: സന്ധ്യ (പെരുമ്പാവൂർ പിണക്കനാലിൽ കുടുംബാംഗം.

മക്കൾ : അർജൻ കൃഷ്‌ണ (ഖത്തർ)അഞ്ജന കൃഷ്ണ (ഇൻഫോപാർക്ക് എറണാകുളം) )

സഹോദരങ്ങൾ : പരേതനായ സോമദത്തൻ പരേതനായ ഹരിഹരദത്തൻ, ധനലക്ഷ്‌മി ( ഓമന -മുൻ നഗരസഭ കൗൺസിലർ

2024 ഒക്‌ടോബർ 27, ഞായറാഴ്‌ച

കലവൂരിൽ 1.417 കിലോഗ്രാം കഞ്ചാവും 4.106 ഗ്രാം MDMA യുമായി യുവാവിനെ എക്സൈസ് പിടികൂടി.


കാസർഗോഡ് സ്വദേശിയായ അബൂബക്കർ സിദ്ദിക്കി എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്.

ആലപ്പുഴ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജി യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. കാസർഗോഡ് നിന്നും വൻ തോതിൽ മയക്കുമരുന്ന് കടത്തുന്ന റാക്കറ്റിൽപ്പെട്ട അംഗമാണ് പ്രതി.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ സി.വി.വേണു, ഇ.കെ.അനിൽ, വിജയകുമാർ.പി, ഷിബു.പി, ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപികൃഷ്‌ണൻ, ബിപിൻ.വി.ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗീസ് എന്നിവരും, സൈബർ സെൽ അംഗങ്ങളായ അൻഷാദ്.ബി.എ, പ്രമോദ് എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

2024 ഒക്‌ടോബർ 22, ചൊവ്വാഴ്ച

ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് യുപിയിൽ വീട് തകർന്ന് കുടുംബത്തിലെ ആറ് പേർ മരിച്ചു

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കെട്ടിടത്തിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷട്ടർ ജോലിയിൽ ഏർപ്പെട്ടിരുന്ന റിയാസുദ്ദീൻ എന്ന 50 വയസ്സുകാരനും ഭാര്യയും മൂന്ന് വയസ്സുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന റിയാസുദ്ദീൻ്റെ ഭാര്യയുടേതാണ് സിലിണ്ടർ.സ്‌ഫോടനത്തിൽ ആറ് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനാൽ ഇരുനില വീടിൻ്റെ മുൻഭാഗം തകർന്നു, കുമാർ പറഞ്ഞു.

അസുഖബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിയാസുദ്ദീൻ്റെ ഭാര്യയെ ഈയിടെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു, ആശുപത്രിവാസത്തിനു ശേഷമുള്ള പരിചരണത്തിൽ സഹായിക്കാൻ കുടുംബം ഓക്സിജൻ സിലിണ്ടറും അനുബന്ധ ഉപകരണങ്ങളും കൊണ്ടുവന്നിരുന്നുവെന്ന് എസ്എസ്പി പറഞ്ഞു.

“ഈ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. സിലിണ്ടറും അതിൻ്റെ നോസലും മറ്റും അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്,” ജില്ലാ പോലീസ് മേധാവി പിടിഐയോട് പറഞ്ഞു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തുടർ നിയമനടപടികൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

കോന്നിയിൽ റബ്ബർ തോട്ടത്തിൽ നിന്നും ചാരായ നിർമ്മാണത്തിനായി തയാറാക്കി വച്ചിരുന്ന 520 ലിറ്റർ കോട എക്സൈസ് കണ്ടെടുത്തു

കോന്നി എക്സൈസ് റേഞ്ച് അസിസ്റ്റന്റ്റ് എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. കന്നാസുകളിലും പടുതാക്കുളത്തിലുമായാണ് ഇത്രയും കോട സൂക്ഷിച്ചിരുന്നത്. പ്രതികളെപ്പറ്റിയുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു ഫിലിപ്പ്, പ്രിവന്റീവ് ഓഫീസർമാരായ എ.അനിൽകുമാർ, ഡി.അജയകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബ്രഹദ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.ഷെഹിൻ, മുഹമ്മദ് തഹസീൻ, എസ്.ഷഫീക്ക് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സെന്തിൽകുമാർ.സി യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 1 ലിറ്റർ വാറ്റ് ചാരായവും 60 ലിറ്റർ കോടയും പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. കാഞ്ചിയാർ സ്വദേശിയായ ബിജു (51 വയസ്) ആണ് പിടിയിലായത്..

2024 ഒക്‌ടോബർ 13, ഞായറാഴ്‌ച

നിര്യാതനായി


കടമ്പനാട്: ഐവർകാല

വിജി ഭവനത്തിൽ, സാബുവിന്റെ മകൻ സുജിൻ (11)അന്തരിച്ചു.

കടമ്പനാട് കെ. ആർ. കെ. പി. എം. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

സംസ്കാരം നാളെ (14-10-24) തിങ്കളാഴ്ച, വൈകിട്ട് 3:00 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ്തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.നടക്കപ്പെട്ടു.ആദരാഞ്ജലികൾ

2024 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

അരങ്ങിലും അഭ്രപാളിയിലും താളലയചാരുതയുള്ള അഭിനയത്തിന്റ ഉജ്വലമുഹൂർത്തങ്ങൾ മലയാളിക്ക് സമ്മാനിച്ച



മലയാളിക്ക് സമ്മാനിച്ച കലാകാരനാണ് “നെടുമുടി വേണു” അനന്യസാധാരണമായ അഭിനയശൈലിയും പ്രതിഭാവിലാസവുംകൊണ്ട് ഇന്ത്യൻ സിനിമയിൽത്തന്നെ എണ്ണം പറഞ്ഞ നടന്മാരിലൊരാൾ!

തമ്പ് എന്ന മലയാളസിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൂടെ കടന്നുവന്ന് ചാമരത്തിലെ വിദ്യാർത്ഥിയായ അച്ഛൻവേഷത്തിൽ തിളങ്ങി. തുടർന്ന് തകരയിലെ ചെല്ലപ്പനാശാരിക്ക് ജീവൻ നൽകി. ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ “അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയഭൂപടത്തിൽ സ്ഥിരപ്രതിഷ്ഠ ဧကဒါ

മലയാളികളുടെ മനസ്സിൻ്റെ അരങ്ങിൽ നിന്നും നെടുമുടി വേണു യാത്ര പോയിട്ട് മൂന്നു വർഷത്തിൻ്റെ ഓർമ്മകൾ…. അറിയിച്ചുകൊണ്ട്..ദാസ് സിംഫണി ഗാന ഗ്രൂപ്പ് അഡ്മിൻ പാനൽ….

2024 ഒക്‌ടോബർ 5, ശനിയാഴ്‌ച

കൊല്ലം പടപ്പക്കരയിൽ 42.04 കിലോഗ്രാം കഞ്ചാവുമായി ക്രിമിനൽ, കൊലപാതക കേസുകളിലെ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പടപ്പക്കര സ്വദേശി ഹാലി ഹാരിസൺ ആണ് പിടിയിലായത്.


കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജുവിൻ്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. ജില്ലയിലെ കഞ്ചാവ് വിതരണ റാക്കറ്റിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാലി ഹരിസൺ. കൊല്ലം ജില്ലാ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.സി.പി, പ്രിവൻ്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാർ ആയ അജിത് കുമാർ, അനീഷ്, ജോജോ, ബാലു സുന്ദർ, സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവരും പങ്കെടുത്തു.


https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...