ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻപെക്ടർ എ.വിപിൻ ദാസിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുദർശനൻ നായർ, സി.വി.രാജേഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ദേവകുമാർ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ്, ഫിറോസ്, ജാക്‌സൺ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.ജെ.ലൂക്കോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Kerala Press Club TV Blogger.com@nouveauwwwbloggercom
2024 നവംബർ 27, ബുധനാഴ്‌ച
ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നൗഫൽ (25 വയസ്) ആണ് 10 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. എറണാകുളത്ത് Uber ടാക്സി ഡ്രൈവർ ആയ പ്രതി ഒഡീഷയിൽ നിന്ന് എറണാകുളത്തേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ട് വരവേ ഒറ്റപ്പാലത്ത് ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോകും വഴിയാണ് എക്സൈസ് സംഘം പിടികൂടിയത്.
2024 നവംബർ 26, ചൊവ്വാഴ്ച
ആലപ്പുഴ ഡിപ്പോ ഇന്ന് കുരുന്നുകൾക്കായി വിനോദ് യാത്രയ്ക്കായി തുറന്നു കൊടുത്തു
ആലപ്പുഴ ജില്ലയിലെ ബഹു. സി.എം.ഡിയുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന 'ട്രാവൽ ടു ടെക്നോളജി' എന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ ട്രിപ്പ് എടത്വ ഡിപ്പോയിൽ നിന്നും 26.11.24 ൽ ഓപ്പറേറ്റ് ചെയ്തു. തലവടി എ.ഡി.യു.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, രക്ഷക്കർത്തക്കളും ഉൾപ്പെടെ 49 യാത്രികർ യാത്രയിൽ പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ ഹോട്ടൽ സംവിധാനത്തിലൂടെയാണ് ഭക്ഷണവും, ടീ,സ്നാക്ക്സ് എന്നിവ വിദ്യാർത്ഥികൾക്ക് നൽകിയത്. യാത്രയുടെ ആദ്യം മുതൽ അവസാനം വരെ വിദ്യാർത്ഥികൾ യാത്ര ആസ്വദിക്കുകയും, വിജ്ഞാനപ്രദമാകുകയും ചെയ്തു. ലോക ക്ഷീരദിനത്തിൽ മിൽമയിലെ സന്ദർശനത്തിൻ്റെ ഭാഗമായി ഡോക്യൂമെൻട്രി പ്രദർശനവും, മിൽമാ പ്ളാന്റിന്റെ പ്രവർത്തനവും കുട്ടികൾക്ക് കൂടുതൽ അറിവ് നേടുവാൻ സഹായിച്ചു. കുട്ടികൾക്ക് ഇന്റർ നാഷണൽ കയർ മ്യൂസിയത്തിലെ വ്യത്യസ്ത കയർ ഉത്പന്നങ്ങളുടെ കാഴ്ച്ചകൾ
വേറിട്ട അനുഭവമായി. കുട്ടനാട്ടിലെ വിവിധ സ്‌കൂളിൽ നിന്നും കൂടുതൽ എൻക്വയറികൾ ട്രിപ്പുമായി ബന്ധപ്പെട്ട് വരുവാൻ ആദ്യ യാത്ര ബഡ്‌ജറ്റ് ടൂറിസം സെല്ലിന് സഹായകരമായി. വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ആനവണ്ടിയുടെ യാത്ര കുറേ വേഗത്തിലാക്കുവാൻ ട്രാവൽ ടു ടെക്നോളജി എന്ന പദ്ധതി സഹായകരമാകുമെന്ന് യാത്രയിൽ പങ്കെടുത്ത അധ്യാപകർ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിലവിൽ ഏറ്റവും നീളം കുറവുള്ള
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിലവിൽ ഏറ്റവും നീളം കുറവുള്ള പ്ലാറ്റ്ഫോമായ രണ്ടാം പ്ലാറ്റ്ഫോമിലെ നീളം കൂട്ടുവാനുള്ള പ്രാഥമിക നിർമാണ പ്രവർത്തികൾ ആരംഭിച്ചു
രണ്ടാം പ്ലാറ്റ്ഫോമിന് സമീപം സ്റ്റേബിൾ ചെയ്യുന്ന ARMV ആക്‌സിഡൻ്റ് റിലീഫ് മെഡിക്കൽ വാനിനെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് വലത് വശത്തായി പാർസൽ ഓഫീസിന് അടുത്തേക്ക് മറ്റും. അതോടെ ലോക്കോ സ്റ്റേബിൾ ചെയ്യാൻ പുതിയ സ്ഥലം വേണം. അതിലേക്കായി പ്ലാറ്റ്ഫോം നമ്പർ അഞ്ചിന് ഇടത് വശത്തായും പിറ്റ് ലൈനിനു മുന്നിലായും ലോക്കോ സ്റ്റേബിൾ ചെയ്യുവാൻ പുതിയ ലൈൻ വരുംനഇതോടെ നിലവിൽ 22 കൊച്ചുകൾ വരെ ഉള്ള ട്രെയിനുകൾ മാത്രം കൈകാര്യം ചെയ്യുന്ന രണ്ടാം പ്ലാറ്റ്ഫോമിൽ ICF 23-24, LHB 22-23 റേക്കുകൾ കൈകാര്യം ചെയ്യുവാൻ കഴിയുന്ന തരത്തിലേക്ക് മാറും
ചണ്ഡീഗഢിൽ രണ്ട് പേർ സ്‌ഫോടകവസ്തു എറിഞ്ഞതിന് ശേഷം റാപ്പർ ബാദ്ഷായുടെ ബാറിൽ സ്‌ഫോടനം
ചണ്ഡീഗഡിലെ ഗായകനും റാപ്പറുമായ ബാദ്‌ഷായുടെ ഉടമസ്ഥതയിലുള്ള ബാറിൽ ചൊവ്വാഴ്ച പുലർച്ചെ 3:00 മണിയോടെ രണ്ട് അജ്ഞാതർ തീവ്രത കുറഞ്ഞ സ്‌ഫോടകവസ്തു എറിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സ്‌ഫോടനം ഉണ്ടായി. ബാറിൻ്റെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ച സ്‌ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ 3 മണിയോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് രണ്ട് അജ്ഞാതരായ അക്രമികൾ ലോഞ്ചിന് പുറത്ത് സ്‌ഫോടകവസ്തു എറിഞ്ഞതാണ് സംഭവം. സ്‌ഫോടനത്തിൽ സ്ഥാപനത്തിൻ്റെ ചില്ലുകൾ തകർന്നെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
2024 നവംബർ 25, തിങ്കളാഴ്‌ച
വട്ടിയൂർക്കാവിൽ ഇനി പോസ്റ്റ് മെട്രിക് ഹോസ്റ്റലും സ്മാർട്ടാണ് ...പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ ആദ്യത്തെ സ്മാർട്ട് സ്റ്റഡി റൂം
തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പൂച്ചെടിവിള വനിത പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് സ്‌മാർട്ട് സ്റ്റഡി റൂം ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകൾ, ലാപ്ടോപുകൾ, പ്രിൻ്ററുകൾ, പ്രോജക്ടർ, ടെലിവിഷൻ എന്നീ സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നു പഠനാവാശ്യാർത്ഥം പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഈ സംവിധാനം ഗുണകരമാകും വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ആൺകുട്ടികൾക്കായുള്ള വെള്ളയമ്പലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും ഇതേ മാതൃകയിൽ സ്‌മാർട്ട് സ്റ്റഡി റൂം എം.എൽ.എ ഫണ്ട് വിനിയോഗിച്ച് സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭ കുന്നുകുഴി വാർഡ് കൌൺസിലർ മേരി പുഷ്‌പം, പട്ടിക ജാതി വികസന ജില്ലാ ഓഫീസർ മീനാറാണി എസ്, തിരുവനന്തപുരം നഗരസഭ പട്ടികജാതി വികസന ഓഫീസർ നീന എൻ, പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സീനിയർ സൂപ്രണ്ട് ശ്രീരശ്മി യു, ഹോസ്റ്റൽ നിവാസികളുടെ
ആലക്കോട് : കല്ലിടുക്കിൽ (നിധീരി) അഗസ്റ്റിൻ
ആലക്കോട് : കല്ലിടുക്കിൽ (നിധീരി) അഗസ്റ്റിൻ
(കുട്ടപ്പൻ സാർ ) ൻ്റെ മകൻ ജോമി (47) (പ്രൊജക്റ്റ് മാനേജർ, സി. സി. എസ് ടെക്നോളജീസ്, ഇൻഫോ പാർക്ക്, കാക്കനാട്) നിര്യാതനായി.
സംസ്കാരം 26-11-2024 (ചൊവ്വാ ) രാവിലെ 11 ന് കലയന്താനി സെൻ്റ് മേരീസ് പള്ളിയിൽ.
മാതാവ്: പരേതയായ സാറാമ്മ അഗസ്റ്റിൻ (സാറാമ്മ ടീച്ചർ) കല്ലൂർക്കാട് ചില്ലിക്കാട്ടിൽ കുടുബാംഗം.
ഭാര്യ: അനു റാണി അയിലിക്കുന്നേൽ, ഇടമറ്റം. (വിശ്വജ്യോതി എൻജിനീയറിംങ് കോളേജ്, വാഴക്കുളം)
ഏകമകൾ: സാറാ അന്ന ജോമി വാഴക്കുളം ചാവറ ഇന്റർനാഷണൽ സ്‌കൂൾ 6 -ാം ക്ലാസ് വിദ്യാർത്ഥിനി.
സഹോദരങ്ങൾ: മിനി ബാബുജി കുന്നത്തു പുരയിടം, നെല്ലാട്, അനിമോൾ ജിപ്സൺ പേഴുംകാട്ടിൽ, തൊടുപുഴ.
ഭൗതിക ശരീരം ഇന്ന് വൈകിട്ട് നാലിന് ആലക്കോടുള്ള വസതിയിൽ എത്തിക്കും
2024 നവംബർ 24, ഞായറാഴ്‌ച
വിളവൂർക്കൽ പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഉത്തരവാദപ്പെട്ടവരും നിയമ വ്യവസ്ഥയോട് നീതി പുലർത്തുന്നില്ല എന്ന് പരാതി...
തിരുവനന്തപുരം നൂറു വർഷത്തിനപ്പുറം ജനങ്ങൾ കുളിക്കടവിലും മറ്റും പോകുന്ന വഴി പരിസര വാസിയും കുടുംബവും കയ്യേറുകയും സഞ്ചാര യോഗ്യമല്ലാക്കുകയും ചെയ്തു..
കൂടാതെ ഈ കുടുംബം പല പ്രാവശ്യം നിയമം തെറ്റിച്ച് പഞ്ചായത്തിനെ സ്വാധീനിച്ച് വീടു മെയിന്റനൻസ് ചെയ്തു..
ഇപ്പൊൾ പൊതുവഴി കയ്യേറി സ്റ്റെയർകെയ്സ് കെട്ടി, വീടിന് മുൻപിൽ റോഡിലേയ്ക്ക് ഇറക്കി കട കെട്ടി വാടകയ്ക്ക് കൊടുത്തിരിക്കുന്നു..
ജനങ്ങളുടെ പരാതിയിന്മേൽ ഈ നിയമ ലംഘനങ്ങൾ പഞ്ചായത്ത് സെക്രട്ടറി പരിശോധിക്കുകയും പൊളിച്ചു മാറ്റാൻ നോട്ടീസ് കൊടുക്കുകയും ചെയ്‌തിട്ട് മാസങ്ങൾ ആയി..
പക്ഷെ ഇപ്പൊൾ പഞ്ചായത്ത് _ റെവന്യൂ - അധികാരികൾ ഈ കുടുംബത്തിന് നിയമ ലംഘനം നടത്താൻ സഹായിക്കുന്നതായി ആക്ഷേപം ഉണ്ട്..നോട്ടീസ് നൽകിയതിന് നടപടി ഉണ്ടായിട്ടില്ല..
കൂടാതെ ഈവാനിദാസും മകൻ ദിലീപും അധികമായി വാങ്ങിയ രണ്ടു സെന്റ് സ്ഥലത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടും നൽകി..
വീടും വേറെ വസ്‌തുക്കളും റബ്ബർ തോട്ടവും കാറും ബുള്ളറ്റും മറ്റു സ്കൂട്ടർ ഉൾപ്പെടെ ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉള്ളതും കൂടാതെ രണ്ടു ബിസിനസ് സ്ഥാപനങ്ങളും ഇയാൾക്ക് ഉണ്ട്..
എത്രയോ പാവങ്ങൾ ഈ പഞ്ചായത്തിൽ ഉള്ളപ്പോൾ അർഹത ഇല്ല എന്ന് പഞ്ചായത്ത് റിപ്പോർട്ട് ഉള്ളപ്പോൾ, പ്രത്യേകിച്ച്, ലൈഫ് മിഷൻ പദ്ധതിക്ക് മൂന്ന് സെന്റ് ഭൂമി എന്ന വ്യവസ്ഥ തെറ്റിച്ച്,എല്ലാ സൗഭാഗ്യങ്ങളും ഉള്ള ഇയാൾക്ക് വീടു കൊടുത്തത് ജന രോഷത്തിന് കാരണമാകുന്നുണ്ട് ..
ചൂഴാട്ടുകോട്ട പെട്രോൾ പമ്പിന് സമീപം ദിലീപ് ഭവനിൽ ഈവാനി ദാസിനും മകൻ ദിലീപിനും അംബികയ്ക്കും എതിരെ പരിസര വാസികൾ കൊടുത്ത പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയെയും റവന്യൂ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചത് പണമാണോ? അതോ രാഷ്ട്രീയമോ?..
ജനങ്ങൾ നിയമ വ്യവസ്ഥയുമായി മുന്നോട്ട് പോകാൻ ആണ് തീരുമാനം..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...
