Kerala Press Club TV Blogger.com@nouveauwwwbloggercom

2024 നവംബർ 29, വെള്ളിയാഴ്‌ച

മലപ്പുറത്ത്36 കിലോഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തുമൂന്ന് കൊൽക്കത്ത സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 36 കിലോഗ്രാമിലധികം കഞ്ചാവുമായി മൂന്ന് കൊൽക്കത്ത സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. മിലൻ ഷിങ്(28 വയസ്), അനു സിങ്(40 വയസ്) എന്നിവരെ 16 കിലോഗ്രാമോളം കഞ്ചാവുമായി നിലമ്പൂരിൽ നിന്നും സാബൂജ് സിഖ്‌ദാർ(28 വയസ്) എന്നയാളെ 20 കിലോഗ്രാമോളം കഞ്ചാവുമായി മഞ്ചേരിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അകെ 36.106 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

എക്സൈസ് കമ്മീഷണർ സ്ക്വാഡും മലപ്പുറം ഇന്റലിജൻസ് വിഭാഗവും നിലമ്പൂർ എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എച്ച്.ഷെഫീക്ക്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഷിജുമോൻ.ടി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) റെജി തോമസ്, പ്രിവെന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുഭാഷ്, ദിനേശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംനാസ്, ആബിദ്, പ്രവീൺ, അഖിൽ ദാസ്, എബിൻ സണ്ണി, സച്ചിൻ ദാസ്, ഹാഷിർ, വനിത സിവിൽ എക്സൈസ് ഓഫീസർ എഞ്ചലിൻ ചാക്കോ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസുകൾ കണ്ടെടുത്തത്.

2024 നവംബർ 28, വ്യാഴാഴ്‌ച

ജോലിക്കു പോകുമ്പോൾ പുറത്തു സൂക്ഷിച്ച താക്കോലെടുത്തു വീട്ടിൽ നിന്നു എട്ടു പവൻ സ്വർണ്ണവും 60,000 രൂപയും കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ

മധൂർ, അറന്തോട്ടെ റോബർട്ട് റോഡ്രിഗസി (53)നെയാണ് വിദ്യാനഗർ എസ് ഐ മാരായ വി വി അജീഷ്, വി രാമകൃഷ്ണൻ, ബിജു, പൊലീസുകാരനായ റോജൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്‌തത്‌. അറന്തോട്ടെ ഫെലിക്സ് ഡിസൂസയുടെ വീട്ടിൽ നിന്നാണ് കവർച്ച നടന്നത്. ഏതാനും ദിവസം മുമ്പായിരുന്നു കവർച്ച. ഇക്കാര്യം വീട്ടുടമയായ ഫെലിക്സ് അറഞ്ഞിരുന്നില്ല, കഴിഞ്ഞ ദിവസം അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വർണ്ണവും പണവും നഷ്‌ടപ്പെട്ട കാര്യം അറിഞ്ഞത്. തുടർന്ന് വിദ്യാനഗർ പൊലീസിൽ പരാതി നൽകി. സംശയത്തെ തുടർന്ന് റോബർട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്. റോബർട്ട് ഏതാനും ദിവസമായി ആർഭാടത്തോടെ കഴിയുകയായിരുന്നു.ഇതാണ് സംശയത്തിനു ഇടയാക്കിയത്.

"കൈയ്യിൽ ഒരു 100 രൂപയും തന്ന് ആ പ്രൊഡ്യൂസർ എന്നെ കടവന്ത്രയിൽ രാത്രി ഇറക്കി വിട്ടു.."നിന്നെ കൊണ്ടൊന്നും പറ്റില്ല, നീയൊക്കെ എങ്ങനെ

സിനിമയെടുക്കാനാ? എങ്ങനെ സംവിധായകൻ ആകാനാ??. അങ്ങനെ കുത്തുവാക്കുകളും ഒഴിവാക്കലും ആയിരുന്നു എല്ലായിടത്തു നിന്നും.."

"പട്ടിണി കിടന്ന് ഒരു ദിവസം വിശപ്പ് അടക്കാൻ കഴിയാതെ ഷർട്ട് ഊരി ബസ്സ്റ്റാന്റിൽ തെണ്ടാൻ ഇറങ്ങി. യാചിച്ചു കിട്ടിയ 240 രൂപ കൊണ്ട് ഞാൻ വിശപ്പ് മാറ്റി.."ആരോഗ്യവും വിശപ്പ് മാറ്റാനുള്ള കഴിവ് ഉണ്ടായിട്ടും ഒഴിവ് കഴിവ് പറഞ്ഞു സ്വയം എസ്ക്യൂസസ് കണ്ടെത്തുന്ന നമുക്ക് ഓരോരുത്തർക്കും മുന്നിൽ ആണ് Cerebral palsy ബാധിച്ചിട്ടും കീഴടങ്ങാതെ ഒരു സിനിമ സംവിധാനം ചെയ്‌ത രാകേഷ് കൃഷ്ണൻ മാതൃക ആകുന്നത്. ഹിസ്റ്ററിയിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയുമുള്ള രാകേഷ് അഞ്ച് ആൽബവും മൂന്ന് ഷോർട് ഫിലിമും ചെയ്‌ത ശേഷമാണ് "കളം@24" എന്ന ഫാന്റസി ത്രില്ലർ സംവിധാനം ചെയ്തത്.

സ്വന്തം പ്രൊഡക്ഷനിൽ കഥയും തിരക്കഥയും സ്വയം ചെയ്താണ് രാകേഷ് ഈ സിനിമ സംവിധാനം ചെയ്‌തത്‌ എന്ന് അറിയുമ്പോ ഈ കലാകാരന്റെ ഡെഡിക്കേഷന് മുന്നിൽ നമിച്ചേ പറ്റൂ.. ഇടക്ക് സിനിമ സാമ്പത്തിക കാരണം നിന്നപ്പോ മന്ത്രി സജി ചെറിയാൻ ആണ് രാകേഷിന് സഹായവുമായി എത്തിയത്.

ഈ വരുന്ന 29ന് അഥവാ നാളെയാണ് രാകേഷിന്റെ സിനിമയുടെ റിലീസ്. Cerebral pals- ബാധിച്ച സംവിധായകൻ എന്നത് ലോക സിനിമയിൽ തന്നെ വിരളം ആണെന്ന് ഇരിക്കെ ഈ കലാകാരന് വേണ്ടി കളം@24 എന്ന അയാളുടെ സിനിമ കണ്ടു സപ്പോർട് ചെയ്യൽ ആണ് നമുക്ക് ഏറ്റവും മിനിമം ചെയ്യാവുന്നത്.

2024 നവംബർ 27, ബുധനാഴ്‌ച

ഞങ്ങൾ ഇന്ന് ആദ്യമായാണ്


കായംകുളം ഓച്ചിറ ഉത്സവത്തിന് പോകുന്നത്, ചെന്നപ്പോൾ റിച്ചുട്ടന് വിശന്നതുകൊണ്ട് ഫുഡ് കഴിക്കാൻ നോക്കിയപ്പോൾ ഹോട്ടലിൽ ഊണ് ഇല്ല, അവന് ചോറ് അല്ലാണ്ട് ബിരിയാണി friedrice ഐറ്റംസ് ഒന്നും ഇഷ്ടമല്ല. അങ്ങനെ അമ്പലത്തിൽ കയറി തൊഴുതിട്ട് പോകാമെന്നു കരുതി ഒരു കുപ്പി വെള്ളവും വാങ്ങി തൊഴാൻ പോയി, അവിടെ വെച്ച് പെട്ടെന്ന് ഞങ്ങളുടെ മുൻപിൽ വന്ന ചേച്ചിയോട് ഇവിടെ എവിടെ എങ്കിലും ചോർ കിട്ടുമോന്ന് ചോദിച്ചപ്പോൾ പറഞ്ഞു നിങ്ങൾ തൊഴുതിട്ട് വാ ഞാൻ ഇവിടെ നിൽക്കാം കുടിലിൽ പോയി കഴിക്കാമെന്ന്, ഞങ്ങൾ ആദ്യം കരുതിയത് ആ ചേച്ചിയുടെ വീട്ടിൽ നിന്ന് അവർക്ക് ഉള്ളത്തിന്റെ ഒരു പങ്കു കഴിക്കാൻ വിളിക്കുവായിരിക്കോ എന്നാണ്, എല്ലാർക്കും കൂടി ഉള്ള ഫുഡ് അവിടെ ഉണ്ടാകോ എന്നൊക്കെ ആലോചിച്ചു തൊഴുതിട്ട് ചേച്ചിയുടെ പുറകെ പോയി, പോയപ്പോഴും മനസ്സിൽ കുഞ്ഞിന് മാത്രം വാങ്ങിക്കാം എന്നായിരുന്നു, അവിടെ ചെന്നപ്പോൾ കഴിക്കാൻ കുറച്ചു പേർ ഇരിക്കുന്നു. അപ്പോഴാണ് ഓച്ചിറയിൽ അങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് മനസിലാവുന്നത്. ഉത്സവത്തിന് 13 ദിവസത്തെ ഭജനയിരിക്കുകയും വരുന്ന ഭക്തജനങ്ങൾക്ക് ആഹാരം കൊടുക്കുകയും ചെയ്യുന്ന ഒരുപാട് കുടുംബങ്ങൾ അവിടെ ഉണ്ട്. ഓരോ അരിമണിയിലും എഴുതിയിട്ടുണ്ട് അത് ആർക്ക് ഉള്ളതാണെന്ന്. ഇന്നത്തെ ഞങ്ങളുടെ ഉച്ചഭക്ഷണം ബിന്ദു ചേച്ചിയുടെ കൈയിൽനിന്നായിരുന്നു. ഒരുപാട് സന്തോഷം

കരിക്കോട് MEA സ്‌കൂളിൽ 7 ആം ക്ലാസിൽ പഠിക്കുന്ന Saidali എന്ന കൊച്ചു അനുജന് ക്രിക്കറ്റ് സ്കൂൾസ് നാഷണൽ കളിക്കാൻ സെലക്ഷൻ ലഭിച്ചു...

കരിക്കോട് MEA സ്‌കൂളിൽ 7 ആം ക്ലാസിൽ പഠിക്കുന്ന Saidali എന്ന കൊച്ചു അനുജന് ക്രിക്കറ്റ് സ്കൂൾസ് നാഷണൽ കളിക്കാൻ സെലക്ഷൻ ലഭിച്ചു...

സാമ്പത്തികം ആയി പിന്നോക്കം നിൽക്കുന്ന കുടുംബം ആയതിനാൽ മുന്നോടുള്ള പ്രയാണം കടുപ്പം ഏറിയത് ആണ്.

ഇ കൊച്ചു മിടുക്കൻ saidali ക്കു ഒരു നല്ല ബാറ്റ് വേണം, അതിനു ഏകദേശം 17000 രൂപ അടുപ്പിച്ചു വരും...

സ്കൂൾ മാനേജ്‌മൻ്റ് ഒക്കേ സഹായിച്ചു ആണ് നിലവിൽ ഈ ലെവൽ വരെ എത്തിയത്

നമ്മുടെ ഒരു ക്ലബ് മെമ്പറിനെ കണ്ടു പയ്യൻ ഒരു സഹായം ചോദിച്ചു, അതിനാൽ നമ്മളാൽ കഴിയുന്ന ഒരു തുക ഇട്ടു സഹായിക്കുക.. പറ്റുന്നവർ ചെയ്‌ത്‌ കൊടുക്കണെ, പയ്യൻ കളിച്ചു കയറി വരട്ടെ

Gpay: 9995218399

Sree kumar narayan(ക്ലബ് ഖജാൻജി

കെ എസ് ഇ ബിയിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് വാർഷിക മസ്റ്ററിംഗ് വാതിൽപ്പടിയിൽ ലഭ്യമാക്കുന്ന സേവനത്തിന് തുടക്കമായി


തിരുവനന്തപുരം ജില്ലയിൽവിരമിച്ചജീവനക്കാർ ഓരോ വർഷവും ഡിസംബർ മാസത്തിൽ പെൻഷൻ നൽകുന്ന ഓഫീസിൽ നേരിട്ട് ഹാജരായി ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നതായിരുന്നു ഇതുവരെയുള്ള നടപടിക്രമം. എന്നാൽ പുതിയ പദ്ധതി പ്രകാരം പെൻഷണർ ആവശ്യപ്പെടുന്ന സമയത്ത് പോസ്റ്റുമാൻ വീട്ടിലെത്തി പി.ഒ.എസ്. മെഷീനിൽ വിരലടയാളം ശേഖരിച്ച് മസ്റ്ററിംഗ് നടപടി പൂർത്തിയാക്കും.

കെ.എസ്.ഇ.ബിയുടെ പെൻഷണർമാർക്ക് പ്രത്യേകിച്ചും വയോജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഈ സേവനം കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യാ പോസ്റ്റുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഏറെ നാളായുള്ള പെൻഷൻകാരുടെ ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാകും.ഇത് സംബന്ധിച്ച കരാർ ഇന്ത്യാപോസ്റ്റ് പെയ്മെന്റ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഗോവിന്ദരാജ് ജി കെ. കെ.എസ്.ഇ.ബി. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ്.-ന് കൈമാറി. കെ.എസ്.ഇ.ബി.യ്ക്കു വേണ്ടി. ഐ.ടി. വിഭാഗം ചീഫ് എൻജിനീയർ സജിതകുമാരി റ്റി.എസ്. ആണ് കരാറിൽ ഒപ്പ് വച്ചത്.

ഇന്ത്യാപോസ്റ്റ് റീജിയണൽ ഹെഡ് മുരുകൻ എം., സർക്കിൾ സെയിൽസ് ഹെഡ് വിവേക് എസ്. ബാബു, ബ്രാഞ്ച് മാനേജർ അരവിന്ദ് രാജ് ഡി., ഐടി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സബിത എസ്., അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് മാത്യു കുര്യാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.

ഇടപ്പള്ളിയിൽ ജിംനേഷ്യത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവന്നയാളെ വൻ മയക്കുമരുന്ന് ശേഖരവുമായി എക്സൈസ് അറസ്റ്റ് ചെയ്തു

തളിപ്പറമ്പ് വെള്ളോറ സ്വദേശി നൗഷാദാണ് 33.610 ഗ്രാം MDMA യും, 23.246 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ബാംഗ്ലൂർ, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഇടനിലക്കാർ വഴി മയക്കുമരുന്ന് കടത്തി 'മണവാട്ടി, ശീലാവതി' എന്നീ പേരുകളിലാണ് വിൽപ്പന നടത്തി വന്നത്. നൗഷാദിന്റെ സഹായി മലപ്പുറം കോഡൂർ സ്വദേശി വിനോദിനായി എക്സൈസ് അന്വേഷണം ആരംഭിച്ചു.

എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്.ജനീഷിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ജെ.ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സെയ്‌ത്‌. വി.എം, ഇഷാൽ അഹമ്മദ്, ധീരു.ജെ.അറക്കൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...